National

‘ഈ കമ്പിനിയുടെ മുതലാളിയാടോ ഞാൻ’ ഡെലിവറി ബോയ് ആയി എത്തിയ സൊമാറ്റോ സിഇഒയോട് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് നിർദ്ദേശം

ജോലിക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ തീരുമാനിച്ചാണ് രാജ്യത്തെ മുന്‍നിര ഫുഡ് ഡെലിവറി സൈറ്റായ സൊമാറ്റോ സിഇഒ ജോലിക്കായി നേരിട്ടിറങ്ങിയത്

ന്യൂഡല്‍ഹി: ഡെലിവറി ബോയി ആയി ഫുഡ് ഓര്‍ഡര്‍ എടുക്കുന്നതിനിടെ ലിഫ്റ്റ് ഉപയോഗിക്കുന്നത് തടഞ്ഞുവെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്റെ ആരോപണം.മുതലാളിമാര്‍ തൊഴിലാളികളുടെ ജോലിഭാരം മനസിലാക്കണമെങ്കില്‍ ഒരിക്കലെങ്കിലും അവരില്‍ ഒരാളായി പ്രവര്‍ത്തിക്കണം.അത്തരത്തില്‍ തന്റെ ജോലിക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ തീരുമാനിച്ചാണ് രാജ്യത്തെ മുന്‍നിര ഫുഡ് ഡെലിവറി സൈറ്റായ സൊമാറ്റോ സിഇഒ ജോലിക്കായി നേരിട്ടിറങ്ങിയത്.കഴിഞ്ഞ ദിവസമാണ് താരം തന്റെ ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം ഡെലിവറി ബോയി ആകാന്‍ തീരുമാനിച്ചത്.

ഡെലിവറി ബോയികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നേരിട്ടുള്ള അനുഭവം ലഭിക്കാന്‍ ഭാര്യ ഗ്രെസിയ മുനോസിനൊപ്പം ഡെലിവറി പങ്കാളിയുടെ റോള്‍ ഏറ്റെടുത്ത ഗോയല്‍, ഓര്‍ഡര്‍ എടുക്കാന്‍ ആംബിയന്‍സ് മാളില്‍ പോയപ്പോഴാണ് തന്നോട് ലിഫ്റ്റ് ഉപയോഗിക്കണ്ട പടികള്‍ കയറിയാല്‍ മതിയെന്ന് മാളിലെ അധികൃതര്‍ പറഞ്ഞത്. എല്ലാ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ മാളുകളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.

ഡെലിവറി പങ്കാളികളോട് മാളുകള്‍ കൂടുതല്‍ മാനുഷികമായി പെരുമാറേണ്ടതുണ്ടെന്ന് അദ്ദേഹം X-ല്‍ പോസ്റ്റ് ചെയ്യുകയും തന്റെ വീഡിയോയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ടാഗ് ചെയ്യുകയും ചെയ്തു. ഡെലിവറി പങ്കാളികള്‍ക്ക് മാളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ഗോവണിപ്പടിയില്‍ കാത്തിരിക്കേണ്ടിവരുമെന്നും ഞാന്‍ മനസ്സിലാക്കി.മാളുകള്‍ മാത്രമല്ല, വിവിധ സൊസൈറ്റികളും ഡെലിവറി പങ്കാളികളെ പ്രധാന ലിഫ്റ്റ് എടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് നിരവധി ഉപയോക്താക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *