1 നെഞ്ചിൽ ഭാരം
2 കൈക്കു വേദന
3 തലചുറ്റൽ
4 ഓക്കാനം, നെഞ്ചെരിച്ചിൽ
5 നെഞ്ചുവേദന
6 വിയർക്കുക
7 പരവേശം
8 ശ്വാസതടസ്സം
ദീർഘകാലം കൊണ്ടാണ് രക്തധമനികളിൽ തടസ്സം രൂപപ്പെടുന്നത്. ഇങ്ങനെ തടസ്സമുണ്ടായി രക്തകുഴലിന്റെ ഉൾവ്യാസം കുറയുമ്പോൾ രക്തമെഴുക് കുറയും. ഹൃദയപേശിക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വന്ന് ഹൃദയത്തിൽ അവസാനിക്കുന്നു. ഹൃദയം ഇടതുവശത്തായി സ്ഥിതിചെയ്യുന്നത് കൊണ്ട് ഇടത് വശത്തെ വേദന മാത്രമാണ് ഹൃദയഘത്തിന്റേത് എന്നൊരു തെറ്റിധാരണ പലർക്കുമുണ്ട്.
എന്നാൽ നെഞ്ചിലെ നടുവിലെ അസ്വസ്ഥതയായും ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാം. ഇടതുകൈ, വലതുകൈ, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിലും വേദന വരാം. താടിയെല്ലിന്റെ മാത്രം വേദനയായും വരാം. വ്യായാമം ചെയ്യുമ്പോൾ വേദന വരുകയും വിശ്രമിക്കുമ്പോൾ മാറുകയും ചെയ്യുന്ന വെങ്കിലും ജാഗ്രത വേണം.
ശ്വാസംമുട്ട് അനുഭവപ്പെട്ടാലും ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ എന്നുകൂടി നോക്കണം. നെഞ്ചുവേദന വന്നാലുടനെ ആസ്പിരിൻ ഗുളിക 325 മി.ഗ്രാം കഴിക്കാം. ആൻജൈന അഥവാ ഹൃദയവുമായി ബന്ധപ്പെട്ട നെഞ്ചുവേദന ഉള്ളവരാണെങ്കിൽ ഈ ഗുളിക വീട്ടിൽ സൂക്ഷിക്കുക. ആസ്പിരിൻ കഴിക്കുന്നത് ഹൃദയത്തിന്റെ ദൂഷ്യങ്ങൾ കുറയ്ക്കും. ഹൃദയാഘാതം കാരണമുള്ള മരണകൾ കുറക്കുന്നു.