ഇന്ത്യയിൽ ഐ ഫോൺ ഉൽപ്പാദനം ആരംഭിച്ചു. ആപ്പിൾ ഐ ഫോൺ 16 സീരിസിലെ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നി മോഡലുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. സ്ഥിരം നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് മാറി ആദ്യമായിട്ടാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ഒരിടത്തുനിന്ന് മാത്രം നിർമ്മാണം നടത്തി വിതരണം ചെയ്യാതെ. ഒന്നിലധികം കേന്ദ്രങ്ങളിലേക്ക് നിർമ്മാണം വ്യാപിപ്പിക്കാനുള്ള നയത്തിന്റെ തുടക്കമായിട്ടാണ് ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചതെന്നാണ് നിഗമനം.
പ്രാദേശിക വിപണിയിലേക്ക് വിതരണത്തിന് വേണ്ട ഫോണുകൾ ഇന്ത്യയിൽ നിന്ന് തന്നെ നിർമ്മിച്ച് അതിൽ ചെറിയ ഒരു ഭാഗം മാത്രം കയറ്റുമതി ചെയ്യുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.