ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബംഗ്ലാവിലേയ്ക്ക് മാറാനിരിക്കെയാണ് കവര്‍ച്ച നടന്നത്
ബീഹാര്‍: ബീഹാറിന്റെ ഉപ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തേജസ്വി യാദവ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ബംഗ്ലാവില്‍ കവര്‍ച്ച. സോഫകളും എസികളും കിടക്കകളും നഷ്ടപ്പെട്ടുവെന്നാണ് ആരോപണം. ഉപമുഖ്യമന്ത്രിയും ബിജെപിയുടെ നേതാവുമായ സാമ്രാട്ട് ചൗധരി അതുവരെ തേജസ് കൈവശം അനുഭവിച്ചിരുന്ന പട്നയിലെ 5 ദേശ്രതന്‍ റോഡിലുള്ള ഔദ്യോഗിക ബംഗ്ലാവിലേയ്ക്ക് മാറുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം നടന്നത്. സാധനങ്ങളുടെ മോഷണം നടന്നത് ആര്‍ജെഡി അറിഞ്ഞു കൊണ്ടാണെന്നും കണക്കുകള്‍ പുറത്ത് വിടണമെന്നും ബിജെപി ആവിശ്യപ്പെട്ടു.
തേജസ്വി യാദവ് ഒഴിഞ്ഞ ഔദ്യോഗിക ബംഗ്ലാവില്‍ നിന്ന് സോഫകള്‍, വാട്ടര്‍ ടാപ്പുകള്‍, വാഷ് ബേസിനുകള്‍, എയര്‍ കണ്ടീഷണറുകള്‍, ലൈറ്റുകള്‍, കിടക്കകള്‍ എന്നിവയാണ് കാണാനില്ലാത്തത്. വിജയദശമി ദിനത്തില്‍ ചൗധരി പുതിയ വീട്ടിലേക്ക് മാറും. ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ സാധനങ്ങള്‍ എങ്ങനെയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് ഞങ്ങള്‍ വെളിച്ചത്തുകൊണ്ടുവരികയാണ്.
സുശീല്‍ മോദി ഈ വീട്ടിലേക്ക് മാറുമ്പോള്‍ അവിടെ രണ്ട് ഹൈഡ്രോളിക് കിടക്കകളും അതിഥികള്‍ക്ക് സോഫാ സെറ്റുകളും ഉണ്ടായിരുന്നു, ഇത് എല്ലായിടത്തും കാണാവുന്നതായിരുന്നു. ഇരുപതിലധികം സ്പ്ലിറ്റ് എസികള്‍ കാണാനില്ല. ഓപ്പറേഷന് റൂമില്‍ കമ്പ്യൂട്ടറോ കസേരയോ ഇല്ല. അടുക്കളയില്‍ ഫ്രിഡ്ജോ ആര്‍ഒയോ ഇല്ല. ചുവരുകളില്‍ നിന്ന് ലൈറ്റുകള്‍ തട്ടിയെടുത്തിട്ടുണ്ട് ചൗധരിയുടെ പി എ പറഞ്ഞു. സംഭവത്തെക്കുറിച്ച് തേജസ് യാദവോ ആര്‍ജെഡിയോ പ്രതികരിച്ചിട്ടില്ല.