ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് അർജുനും ശ്രീതുവും. ബിഗ് ബോസ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ഇതിനു മാറ്റമൊന്നുമില്ല. താരങ്ങളുടെ ഓരോ വിശേഷങ്ങളും അത്തരത്തിലാണ് ആരാധകർ കൊണ്ടാടുന്നത്. ഇപ്പോഴിതാ, ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അർജുനും ശ്രീതുവും ഒന്നിക്കുന്ന scented murders ന്റെ ഒഫീഷ്യൽ ടീസർ പുറത്തുവന്നിരിക്കുകയാണ്.
ഈ പരസ്യത്തിന്റെ ബി ടി എസ് പുറത്തുവന്നതുമുതൽ തന്നെ ആരാധകർ ഏറെ ആവേശത്തിലായിരുന്നു. ഒടുവിൽ parfumix_by_alhajis എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നത്. കുഴപ്പില്ല മച്ചാ സാറയ്ക്ക് എന്നെ അറിയാമല്ലോ എന്ന് അർജുൻ ശ്രീതുവിനെ ചേർത്തുപിടിച്ചു നിൽക്കുന്നതോടെയാണ് ടീസർ ആരംഭിക്കുന്നത്. അതിനു മറുപടിയായി ഇങ്ങനെ പണി തന്നിട്ട് ഫൈനലായിട്ട് കല്യാണ സർപ്രൈസ് പൊട്ടിക്കാമെന്നു കരുതി എന്നും ശ്രീതുവും പറയുന്നുണ്ട്. അതേസമയം, തുടർന്ന് എന്തോ നിഗൂഢതകൾ ഒളിപ്പിച്ച സംഭവങ്ങളണ് ടീസറിൽ കാണിക്കുന്നത്. ഒക്ടോബർ പതിനൊന്നിനാണ് scented murders റിലീസ് ചെയ്യുക.
അതേസമയം, പരസ്യത്തിന്റെ പേരും അൽപ്പം നിഗൂഢതകൾ നിറഞ്ഞതാണ്. കാരണം The Scent of Murder: A Mystery എന്ന പേരിൽ ഒരു ബുക്ക് 2019 ൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ദ സെൻ്റ് ഓഫ് മർഡർ കൈലി ലോഗൻ്റെ നിഗൂഢതകൾ നിറഞ്ഞ ജാസ് റാംസി സീരീസിലെ ഒരു പുസ്തകമാണ്. cadaver dogs നെ പരിശീലിപ്പിക്കുന്ന ജാസ്മിൻ എന്ന കുട്ടിയുടെ കഥയാണ് പുസ്തകം പറയുന്നത്.
അത് എന്തൊക്കെ തന്നെയായാലും ആരാധകർ വളരെ സന്തോഷത്തിലാണ്. കാരണം കഴിഞ്ഞ ദിവസം ശ്രീജുൻ ഒരുമിച്ചെത്തുന്ന മദ്രാസ് മലർ എന്ന മ്യൂസിക്കൽ ലവ് സ്റ്റോറിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് പരസ്യത്തിന്റെ ടീസറും പുറത്തുവന്നിരിക്കുന്നത്. ശ്രീജുൻ ആരാധകർക്ക് ഇതില്പരം എന്തെങ്കിലും വേണോ ?
എന്തായാലും ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ജോഡിയാണ് അർജുനും ശ്രീതുവും. തുടക്കത്തിൽ ഇരുവരും തമ്മിൽ അത്ര വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ അവർ പോലുമറിയാതെ അവരുടെ സൗഹൃദം വളരുകയും അത് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
‘ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. വളരെ സ്വാഭാവികമായാണ് ഇരുവർക്കും ഇടയിൽ സൗഹൃദം ഉണ്ടായതെന്നും അതിനാലാണ് വിമർശനങ്ങൾ കുറഞ്ഞതെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുമുണ്ട്. ബിഗ് ബോസിന് ശേഷവും തങ്ങളുടെ ബന്ധം അതുപോലെ തന്നെ നിലനിർത്തുന്ന അർജുനും ശ്രീതുവും വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരും നിരവധിയാണ്. പല പ്രേക്ഷകരും തങ്ങളുടെ ആഗ്രഹം പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്.
രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു അർജുന്റേയും ശ്രീതുവിന്റേയും മറുപടി. അതേസമയം, ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഇരുവരും ഒരുമിച്ചെത്തുന്ന വിഡിയോസിനായാണ്.