ശ്രീജേഷിൻ്റെ ആദ്യ ദൗത്യം സുൽത്താൻ ഓഫ് ജോഹർ കപ്പ്

19ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം, 26നാണ് ഫൈനൽ.

coach sreejesh

ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിൻ്റെ പുതിയ പരിശീലകൻ പി.ആർ.ശ്രീജേഷിൻ്റെ ആദ്യ ദൗത്യം സുൽത്താൻ ഓഫ് ജോഹർ കപ്പ്. മലേഷ്യയിൽ‌ 19നാണ് ടൂർണമെൻ്റിന് തുടക്കം. ഒമാനിൽ നവംബറിൽ നടക്കുന്ന ജൂനിയർ ഏഷ്യാ കപ്പിനു മുൻപ് ഇന്ത്യൻ ടീം പങ്കെടുക്കുന്ന പ്രധാന ടൂർണമെൻ്റാണിത്.

ടൂർണമെൻ്റിനുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. പ്രതിരോധതാരം അമീർ അലിയാണ് ടീം ക്യാപ്റ്റൻ. പാരിസ് ഒളിംപിക്സ് വെങ്കല നേട്ടത്തിനു പിന്നാലെ കളിയിൽനിന്നു വിരമിച്ച ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചിരുന്നു.

എന്താണ് സുൽത്താൻ ഓഫ് ജോഹർ കപ്പ്

വർഷത്തിൽ ഒരു തവണ മലേഷ്യയിൽ നടക്കുന്ന അണ്ടർ-21 പുരുഷന്മാരുടെ ഫീൽഡ് ഹോക്കി ടൂർണമെൻ്റാണ് സുൽത്താൻ ഓഫ് ജോഹർ കപ്പ്. 2011ൽ നടന്ന ആദ്യ പതിപ്പിന് ശേഷം അഞ്ച് ടീമുകൾ വിജയികളായി. മൂന്ന് തവണ ടൂർണമെൻ്റിൽ വിജയിച്ച ടീമുകളാണ് ഇന്ത്യയും ഗ്രേറ്റ് ബ്രിട്ടനും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments