
News
ബക്രീദിന് രണ്ട് ദിവസം അവധി ? നാളത്തെ മന്ത്രിസഭ യോഗത്തിൽ തീരുമാനം ഉണ്ടാകും
ബക്രീദിന് വെള്ളിയാഴ്ച (ജൂൺ 6) കൂടി അവധി കൊടുക്കുന്ന കാര്യം സജീവ പരിഗണനയിൽ. കേരളത്തില്‍ ബക്രീദ് ഏഴിനായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ അവധി നിലനിർത്തി ശനിയാഴ്ചയും അവധി നല്‍കുക എന്ന നിർദ്ദേശമാണ് ഉയർന്നിരിക്കുന്നത്.
ആറിനുള്ള അവധി ഏഴിലേക്കു മാറ്റണമെന്ന മറ്റൊരു നിർദേശവും പൊതുഭരണ വകുപ്പിന്‍റെ ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി എത്തിയതിന് ശേഷം തീരുമാനം ഉണ്ടാകും.
മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നതിനാൽ ഇന്ന് മന്ത്രിസഭ യോഗം മാറ്റി വച്ചിരുന്നു. നാളെയാണ് മന്ത്രിസഭ യോഗം . അവധിയുടെ കാര്യം നാളത്തെ മന്ത്രിസഭയോഗത്തിൽ തീരുമാനിക്കും. നിലന്പൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനാൽ അവധി നിർദേശങ്ങള്‍ സർക്കാർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെയും അറിയിച്ചിട്ടുണ്ട്.