വൈദ്യ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സര്‍വ്വകലാശാലയുടെ നോബല്‍ അസംബ്ലി തിരഞ്ഞെടുത്ത ജേതാക്കള്‍ വിക്ടര്‍ ആംബ്രോസും ഗാരി റൂവ്കുനും ആണ്. മൈക്രോആര്‍എന്‍എ കണ്ടെത്തിയതിനുള്ള അവാര്‍ഡിനാണ് വിക്ടര്‍ ആംബ്രോസും ഗാരി റൂവ്കുനും തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലെ ഫിസിയോളജിയിലും മെഡിസിനിലുമുള്ള നോബല്‍ സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്.
മെഡിസിന്‍ ജേതാക്കള്‍ക്ക് 11 ദശലക്ഷം രൂപയാണ് ലഭിക്കുന്നത്. ജീന്‍ പ്രവര്‍ത്തനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെ നിയന്ത്രിക്കുന്ന ഒരു അടിസ്ഥാന തത്വമാണ് മൈക്രോആര്‍എന്‍എ. അവരുടെ കണ്ടെത്തല്‍ ‘ജീവികള്‍ എങ്ങനെ വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ഇവരുടെ കണ്ടുപിടുത്തമെന്ന് ജൂറി പറഞ്ഞു.
എല്ലാ വര്‍ഷത്തേയും പോലെ, വൈദ്യശാസ്ത്രത്തിനുള്ള സമ്മാനമാണ് ആദ്യം പ്രഖ്യാപിക്കുന്നത്, മറ്റ് അഞ്ച് നൊബേല്‍ വിഭാഗങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും.നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ 10നാണ് പുരസ്‌കാര ജേതാക്കള്‍ക്ക് നൊബേല്‍ സമ്മാനങ്ങള്‍ നല്‍കുന്നത്.