‘ഭർത്താവിന്റെ സിനിമയിൽ ഭാര്യ അഭിനയിക്കുന്നത് എങ്ങനെയാണ് നെപ്പോട്ടിസമാകുക’; വിമർശകന് തക്ക മറുപടിയുമായി റിമ കല്ലിങ്കൽ

ചിത്രത്തിന്റെ പോസ്റ്ററും ഗാനവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Rima Kallingal and Jyothirmayi

സംവിധായകൻ അമൽ നീരദിന്റെ പുതിയ ചിത്രം ‘ബോഗെയ്ൻവില്ല’ലൂടെ അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടി ജ്യോതിർമയി. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ജ്യോതിർമയി. ചിത്രത്തിന്റെ പോസ്റ്ററും ഗാനവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

നടി ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി കൊടുത്ത റിമ കല്ലിങ്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

ജ്യോതിർമയിയുടെ പ്രകടനത്തെ പ്രശംസിച്ച് റിമ കല്ലിങ്കൽ പങ്കുവച്ച പോസ്റ്റിന് താഴെ, “ആഹാ… ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും!” എന്നായിരുന്നു ശ്രീധർ ഹരി എന്ന ഇൻസ്റ്റഗ്രാം യൂസറിൽ നിന്നെത്തിയ കമന്റ്.

ജ്യോതിർമയിയെ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന് ചൂണ്ടിക്കാട്ടി റിമ കമന്റു ചെയ്തതോടെ കമന്റ് ബോക്സ് ചൂടുപിടിച്ചു., റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’ത്തെ പരാമർശിച്ചു കൊണ്ടാണ് ഇതിന് മറുപടി ശ്രീധർ ഹരി കുറിച്ചത്. സംവിധായകൻ അമൽ നീരദിന്റെ ഭാര്യ ആയതുകൊണ്ടാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിർവചനം പരിശോധിക്കാനും റിമയോടു ആവശ്യപ്പെട്ടതോടെ ആരാധകരും മറുപടികളുമായെത്തി.

“ആരുടെയെങ്കിലും ഭാര്യ ആകുന്നതിനു മുൻപ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന്” റിമ കല്ലിങ്കൽ ശക്തമായി ചൂണ്ടിക്കാട്ടി. സ്വജനപക്ഷപാതത്തിന്റെ കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമായി പറഞ്ഞത് ജ്യോതിർമയിയുടെ ഇൻഡസ്ട്രിയിലെ വ്യക്തിഗത പ്രയത്‌നങ്ങളേയും കഴിവുകളേയും ആണ്. മൊത്തത്തിൽ, ഈ വിവാദം ആരാധകരിലും സമൂഹ മാധ്യമങ്ങളിലും വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കി.

4 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments