എന്താണ് അലർജി?
ശരീരത്തിലെത്തുന്ന ചില പദാർത്ഥങ്ങളോട് (proteins/ allergens) രോഗപ്രതിരോധ സംവിധാനം (immunological system) അസാധരണമായി പ്രതികരിക്കുന്നതാണ് അലർജി. ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങൾക്ക് കാരണമാകുന്നു. അലർജനുകൾ ചർമ്മം, ശ്വാസകോശം, nanamisko (gastrointestinal tract) എന്നിവയിലൂടെയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, ഫംഗസ്, ഭക്ഷണ വസ്തുക്കൾ മരുന്നുകൾ തുടങ്ങിയവ അലർജിക്ക് കാരണമാകാം. പാൽ, മുട്ട, മത്സ്യവിഭവങ്ങൾ, നട്ട്സ് (nuts), ഗോതമ്പ്, സോയ തുടങ്ങിയവയാണ് പ്രധാനമായും ഭക്ഷണ അലർജി ഉണ്ടാക്കുന്നത്.
പശുവിൽ പാലിനോടുള്ള അലർജി സാധാരണമാണോ?
കുട്ടികളിൽ വളരെ സാധാരണമായ അലർജികളിൽ ഒന്നാണിത്. ചെറിയ കുട്ടികളിൽ 10.55-3% പേർക്ക് ഇത്കാണാം. മുതിർന്നവരിൽ ഈ അലർജി കുറവാണ്.
പശുവിൻ പാൽ അലർജി (cow’s milk allergy) ഉണ്ടാകുന്നു ?
പശുവിൻ പാലിലെ ഒന്നോ അതിലധികമോ പ്രോട്ടീനുകളോട് ശരീരം പ്രതികൂലമായി പ്രതികരിക്കുകയും, ചില പ്രത്യേക രാസവസ്തുക്കൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ അലർജി പ്രധാനമായും 3 തരത്തിലാണുള്ളത്.
- പശുവിൻ പാലിലുള്ള protein നെതിരെ ശരീരത്തിൽ IgE എന്ന ഇമ്മ്യൂണോഗ്ലോബലിൻ /ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നു (IgF-mediated)- ചർമം, ശ്വാസകോശം, കുടൽ എന്നിവയെയാണ് ഈ അലർജി ബാധിക്കുന്നത്
- മറ്റുതരം രാസവസ്തുക്കൾ കുടുന്നത് മൂലം (Non IgE mediated)- കൂടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്
- മിക്സഡ് (mised) ചർമത്തിലെ എക്സീമ (eczema) കാരണമാകുന്നു.
രോഗലക്ഷണങ്ങൾ
നിസ്സാര രോഗലക്ഷണങ്ങൾ മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ പശുവിൻപാൽ അലർജി കാരണമാകുന്നു. കുട്ടിക്ക് പശുവിൻപാൽ കൊടുത്ത് തുടങ്ങി ഉടനെത്തന്നെയോ, ചിലപ്പോൾ ആഴ്ചകൾക്ക് ശേഷമോ അലർജിയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങാം. മുലപ്പാൽ മാത്രം കുടിക്കുന്ന ശിശുക്കളിൽ പോലും, അമ്മ പശുവിൻപാൽ കുടിക്കുകയാണെങ്കിൽ അപൂർവമായി ഈ അലർജി കാണാറുണ്ട്.
പാലിനെതിരെ TgF കൂടുതലായ അലർജിയിൽ പാൽ കുടിച്ചതിന് ശേഷം ഉടൻ, 2-4 മണിക്കൂറിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കാണുന്നു. മറ്റു ചിലപ്പോൾ (Non Igl mediated) രോഗലക്ഷണങ്ങൾ പശുവിൻപാൽ കുടിച്ച് ആഴ്ചകൾക്ക് ശേഷം കണ്ടുതുടങ്ങുന്നു. തൊലിപ്പുറത്തുള്ള തടിപ്പ് (urticaria); ചുണ്ടിലും കൺപോളകളിലും തടിപ്പ് (angioedema), ചൊറിച്ചിൽ, തുടർച്ചയായോ ഇടവിട്ടോ ഉള്ള ഛർദി, ഓക്കാനം, വയറിളക്കം, വയറുവേദന, ശിശുക്കളുടെ നിറുത്താതെയുള്ള കരച്ചിൽ, മലത്തിൽ രക്തം, മലബന്ധം, വളർച്ച കുറവ്, വിളർച്ച എന്നിവയാണ് ലക്ഷണങ്ങൾ, പാലിനോടുള്ള അലർജി മൂലം ആസ്തമക്കും മുക്കിലുള്ള അലർജിക്കും (അലർജിക് റൈനിറ്റീസ്) സാധ്യത കുറവാണ്. എങ്കിലും ചില കുട്ടികളിൽ വിട്ടുമാറാത്ത ചുമ, വലിവ്, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണിനും മൂക്കിനും ചൊറിച്ചിൽ എന്നിവ കാണാം.
ഈ അലർജി ചർമത്തെ ബാധിക്കുന്ന എക്സിമയ്ക്കും (eczema) കാരണമാകാം. ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ അസുഖ 630 (food protein induced enterocolitis, enteropathy, proctocolitis) പശുവിൻ പാൽ അലർജി മൂലം സംഭവിക്കാം. ചില രോഗലക്ഷണങ്ങൾ കണ്ടാൽ അണുബാധയാണോയെന്ന് സംശയം വരാം. ശരിയായ രോഗനിർണയം മതിയായ ചികിത്സക്ക് അത്യന്താപേക്ഷികമാണ്. ചിലപ്പോൾ പാലിനോടുള്ള അലർജി ഗുരുതരമായ അനാഫിലാക്സിസിന് (anaphylaxis) കാരണമാകുന്നു. പാലോ, പാലുത്പന്നങ്ങളോ ആയി സമ്പർക്കം വന്നാൽ ഉടനടി തൊലിയിൽ ചുവന്ന് തടിക്കൽ, ചൊറിച്ചിൽ, ശ്വാസ തടസം, തൊണ്ട വീക്കം. വലിവ്, കുറഞ്ഞ രക്തസമ്മർദ്ദം, വയറിളക്കം, ഛർദി, വയറുവേദന, ബോധക്ഷയം തുടങ്ങിയലക്ഷണങ്ങൾ പ്രകടമാകും. സമയോചിതമായി രോഗം നിർണയിച്ച് ചികിത്സിച്ചില്ലെങ്കിൽ മരണം പോലും സംഭവിക്കാം.
പശുവിൻപാലിനോട് മാത്രമാണോ കുട്ടികൾക്ക് അലർജി
അല്ല കൂടുതൽ പൊടിപ്പാലുകളും പശുവിൻ പാലിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അവക്കെതിരെയും അലർജി കാണാം. പശുവിൻ പാലിലുള്ള പ്രോട്ടീന് സമാനമായ പ്രോട്ടിനുള്ള ആട്ടിൻപാൽ, എരുമപ്പാൽ എന്നിവയും ഈ കുട്ടികളിൽ അലർജി ഉണ്ടാക്കാം. പശുവിൻ പാൽ അലർജിയുള്ള കുട്ടികളിൽ 10-15% പേർക്ക് സോയപ്പാൽ അലർജിയും കാണാം.
പശുവിൻപാൽ അലർജിക്ക് സമാനമായ ലക്ഷണങ്ങൾക്ക് മറ്റ് കാരണങ്ങൾ?
അലർജി ഇല്ലാത്ത കുട്ടികളിലും ലാക്റ്റേസ് എന്ന എൻസൈം കുറവുള്ളതിനാൽ പാൽ ദഹിക്കുന്നതിനുള്ള ബുദ്ധിമുട്ട് (lactose-intolerence), ആസിഡ് റീഫ്ളക്സ് (gastroesophageal reflux disease) എന്നിവയും പശുവിൻ പാൽ അലർജിക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാം. ഡോക്ടറുടെ വിദഗ്ധ ഉപദേശം മറ്റ് അസുഖങ്ങൾ തിരിച്ചറിയാൻ സഹായിക്കും.
രോഗനിർണയം
രോഗലക്ഷണങ്ങളുടെ ശരിയായ അപഗ്രധനത്തിലൂടെ രോഗനിർണയം നടത്താം. തൊലിപ്പുറത്തുള്ള test (Skin prick test), വിൽ പാലിനെതിരെയുള്ള IgE യുടെ അളവ് (serum specific IgE) എന്നിവയും രോഗനിർണമത്തിന് സഹായിക്കും. രോഗനിർണയം സാധിക്കാത്ത കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും, ഇവയടങ്ങിയ എല്ലാ ഭക്ഷണപാനീയങ്ങളും പൂർണ്ണമായും ഒഴിവാക്കുകയും രോഗലക്ഷണങ്ങൾ കുറയുന്നു ണ്ടോയെന്ന് ശ്രദ്ധിയ്ക്കുകയും ചെയ്യുന്നു. ലക്ഷണങ്ങൾ കുറുയുകയാണെങ്കിൽ പശുവിൻ പാൽ അലർജി തന്നെയെന്ന് കരുതാം. 2-4 ആഴ്ച്ചക്ക് ശേഷം ഡോക്ടറിന്റെ നിർദേശ പ്രകാരം പാൽകൊടുത്തു (oral food challenge test) തുടങ്ങുമ്പോൾ, രോഗലക്ഷണങ്ങൾ വീണ്ടും കാണുകയാണെങ്കിൽ അലർജിയാണെന്ന് ഉറപ്പിക്കാം.
എന്താണ് ചികിത്സ
ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ചികിത്സിക്കണം. അലർജിയുള്ള കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കണം. അതോടൊപ്പം അവർക്ക് പോഷകാഹാരം ഉറപ്പാക്കുകയും വേണം. പാൽ ഒഴിവാക്കാൻ സാധിക്കാത്ത-ശിശുക്കളിൽ പ്രത്യേകം തയ്യാറാക്കിയ പൊടിപ്പാൽ (extensively hydrolysed formula aminoacid formula) ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ തുടർപരിശോധനകൾ നിർദ്ദേശമനുസരിച്ച് നടത്തുകയും അവരുടെ വളർച്ചയും ആരോഗ്യസ്ഥിതിയും വിലയിരുത്തുകയും വേണം. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രമേ പാൽ വീണ്ടും കൊടുത്ത് തുടങ്ങാവൂ. അനാഫിലാക്സിസ് വന്ന കുട്ടികളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മുലപ്പാൽ മാത്രം കൂടിക്കുന്ന കുട്ടികളിൽ രോഗലക്ഷണ ങ്ങൾ കണ്ടാൽ, അമ്മമാർ അവരുടെ ഭക്ഷണത്തിൽ നിന്നും പശുവിൻപാൽ ഒഴിവാക്കേണ്ടതാണ്.
ശിശുക്കളിൽ എപ്പോഴാണ് പശുവിൻപാൽ കൊടുത്ത് തുടങ്ങേണ്ടത്?
ആദ്യ ആറുമാസക്കാലം മുലപ്പാൽ മാത്രമേ കുട്ടികൾക്ക് കൊടുക്കാവൂ. മുലപ്പാൽ കുട്ടികളെ അലർജിയിൽ നിന്നും സംരക്ഷിക്കും. ഒരു വയസ്സിന് ശേഷം മാത്രം പശുവിൻപാൽ കൊടുത്ത് തുടങ്ങുന്നതാണ് നല്ലത്. നമ്മുടെ കുട്ടികളുടെ ആഹാരക്രമത്തിൽ പശുവിൻ പാലിന് വലിയ പ്രാധാന്യം നൽകുന്നു. പശുവിൻ പാലിനോടുള്ള അലർജി ചെറിയ കുട്ടികളിൽ സാധരണവുമാണ്. സമയോചിതമായി രോഗനിർണയം നടത്തുകയും, ആവശ്യ മായ ചികിത്സ നൽകുകയും പാൽ ഒഴിവാക്കുകയും ചെയ്തില്ലെങ്കിൽ കുട്ടികളുടെ ആരോഗ്യത്തെയും വളർച്ചയെയും ഈ അലർജി പ്രതികൂലമായി ബാധിക്കാം. അതേസമയം കുട്ടികളുടെ പോഷകാഹാരത്തിന്റെ പ്രധാന ഉറവിടമാണ് പാൽ കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ പ്രധാന സ്രോതസ്സുമാണ് പാൽ. അനാവശ്യമായി കുട്ടികളുടെ ഭക്ഷണത്തിൽ നിന്ന് പാൽ ഒഴിവാക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ ശിശുരോഗവിദ്ഗന്റെ ഉപദേശം തേടുന്നത് അത്യാവശ്യമാണ്.