സാലറി ചലഞ്ചിനോട് മുഖം തിരിച്ച് ഉന്നത ഉദ്യോഗസ്ഥർ. ഐഎഫ്എസ് കേഡറിലുള്ള 80 ഉദ്യോഗസ്ഥരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 29 പേർ മാത്രമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പങ്കെടുത്ത 29 ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ പട്ടികയും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. 152 പേരാണ് ഐഎഎസ് കേഡറിൽ ഉള്ളത്. 146 പേർ ഐപിഎസ് കേഡറിലും ഉണ്ട്. സാലറി ചലഞ്ചിൽ പങ്കെടുത്ത ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മുഖ്യമന്ത്രി നൽകിയില്ല.
പകരം വിവരം ശേഖരിച്ചു വരുന്നു എന്നാണ് ഇതിന് മറുപടി. ഭൂരിഭാഗം ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചിൽ പങ്കെടുത്തില്ല എന്നാണ് വിവരം. സാലറി ചലഞ്ച് ചർച്ച ചെയ്യാൻ ഐഎഎസ് അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം സാലറി പിടിച്ചാൽ മതിയെന്നും ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 513. 5 കോടി രൂപയാണ്.