CinemaNewsSocial Media

ദേവതയിൽ നിന്നും ബാർബി ഡോളിലേക്ക് ; വൈറലായി ശ്രീതു കൃഷ്ണന്റെ പുതിയ റീൽ

ബിഗ് ബോസ് താരം ശ്രീതു കൃഷ്‌ണനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ, ആരാധകർ ഏറെ കാത്തിരുന്ന ശ്രീതുവിന്റെ പുതിയ റീൽ എത്തിയിരിക്കുകയാണ്. ദേസി ബാർബി യുഗം എന്ന് കുറിച്ചുകൊണ്ടാണ് താരം പുതിയ റീൽ പങ്കുവച്ചിരിക്കുന്നത്. അതിമനോഹാരിയായ ഒരു രാജകുമാരിയെ പോലെയാണ് ശ്രീതുവിനെ റീലിൽ കാണാൻ കഴിയുക.

റീൽ വളരെ വേഗം വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ദേവതയിൽ നിന്നും ബാർബി ഡോളിലേക്കുള്ള മാറ്റം മനോഹരമായിരിക്കുന്നു, ഇങ്ങനൊക്കെ ആയാൽ എന്താണ് ചെയ്യുക, ദേസി ബാർബിയുടെ മികച്ച ഉദാഹരണം എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

അതേസമയം, ശ്രീതു മലയാളിയാണെങ്കിലും ചെന്നെയിലാണ് പഠിച്ചതും വളര്‍ന്നതും. ശ്രീതു ഒരു അഭിനേത്രിയും നർത്തകിയും മോഡലുമാണ്. തമിഴ് , മലയാളം ടെലിവിഷൻ, ഫിലിം ഇൻഡസ്‌ട്രികളിൽ കഴിവ് തെളിയിച്ച ശ്രീതു കൃഷ്ണന്‍ വിജയ് ടിവിയിലെ 7C ടിവി പരമ്പരയിലൂടെയാണ് അഭിനയ ലോകത്തില്‍ അരങ്ങേറ്റം കുറിച്ചത്.

വിജയ് ടിവില്‍ സംപ്രേക്ഷണം ചെയ്ത ആയുധ എഴുത്ത് എന്ന ടിവി പരമ്പരയിലെ ഇന്ദിര എന്ന കഥാപാത്രം, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന സീരിയലിലെ അലീന പീറ്റർ എന്ന കഥാപാത്രങ്ങളിലൂടെയാണ് ശ്രീതു കൃഷ്ണന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ അമ്മയറിയാതെ എന്ന സീരിയലിലൂടെയാണ് മലയാളികളുടെ മനസ്സില്‍ ശ്രീതു കൃഷ്ണന്‍ ഇടം പിടിക്കുന്നത്. അലീന പീറ്റര്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

തുടര്‍ന്ന്‍ മലയാളികള്‍ ശ്രീതുവിനെ കാണുന്നത് ബിഗ് ബോസ് മലയാളം ആറിലൂടെയാണ്. അലീന പീറ്ററായി ശ്രീതുവിനെ സ്നേഹിച്ചവര്‍ ശ്രീതു എന്താണെന്നു മനസിലാക്കിയത് ബിഗ് ബോസിലൂടെ ആയിരുന്നു. ഫിനാലെയ്ക്ക് തൊട്ടുമുന്‍പ് പുറത്തായെങ്കിലും വലിയൊരു ആരാധകവൃന്ദം നേടാന്‍ ശ്രീതുവിനു സാധിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് ബിഗ് ബോസിന് ശേഷം താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിലുണ്ടായ വളര്‍ച്ചയും താരത്തിനു ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയും. അതേസമയം, 10 എൻട്രതുക്കുള്ള എന്ന തമിഴ് സിനിമയിലും ശ്രീതു അഭിനയിച്ചിട്ടുണ്ട്. എ വി എസ് സേതുപതിയുടെ ഇരുളിൽ രാവണൻ എന്ന ചിത്രമാണ്‌ ഇനി പുറത്തിറങ്ങാനുള്ളത്. അതില്‍ സാറ എന്ന കഥാപാത്രത്തെയാണ് ശ്രീതു അവതരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *