Kerala Government News

ക്ഷാമബത്ത കുടിശിക അനുവദിക്കുമോ? പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി

ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന വിഷയം സർക്കാർ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി.

ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുന്നത് സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി സഭയിൽ ജൂലൈ 10 ന് പ്രസ്താവന നടത്തിയതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽദോസ് കുന്നപ്പിള്ളിയും ചോദ്യം ഉന്നയിച്ചിരുന്നു.

2024 ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു ക്ഷാമബത്ത / ക്ഷാമ ആശ്വാസം അനുവദിച്ചിട്ടുണ്ടെന്ന് ഇതിനുള്ള മുഖ്യമന്ത്രി മറുപടി.2021 ജനുവരിയിലെ ക്ഷാമബത്തയാണ് 2024 ഏപ്രിലിൽ അനുവദിച്ചത്. 7 ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക .

22 ശതമാനമായി ക്ഷാമബത്ത കുടിശിക ഉയർന്നതോടെ രാജ്യത്ത് തന്നെ ക്ഷാമബത്ത കുടിശികയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ അനുഭാവപൂർണമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന പതിവ് പല്ലവിയും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ട്.

40000 കോടതിയുടെയും ആനുകൂല്യങ്ങൾ ആണ് സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. ക്ഷാമബത്തയും മറ്റ് കുടിശിക കളും അനുവദിക്കുന്ന ഫയൽ ധന വകുപ്പിൽ ഒരു പരിശോധനയും ഇല്ലാതെ ഇരിക്കുമ്പോഴാണ് സർക്കാർ പരിശോധിച്ചു വരുന്നെന്ന പിണറായിയുടെ മറുപടി.

Dearness allowance pending Kerala

Leave a Reply

Your email address will not be published. Required fields are marked *