Health

ലൈംഗിക പ്രശ്നങ്ങൾ നേരിടുന്നുണ്ടോ ? പരിഹാര മാർഗങ്ങൾ ഇതാ…

ലൈംഗിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ സെക്സ് തെറപ്പി, മാരിറ്റൽ തെറപ്പി എന്നൊക്കെയുള്ള ചില പദപ്രയോഗങ്ങൾ കേട്ടിട്ടുണ്ടാകും. മാത്രമല്ല ഇത്തരം തെറപ്പികൾക്ക് രണ്ട് പങ്കാളികളും വേണമെന്ന് ഡോക്ട‌ർമാർ ആവശ്യപ്പെടാറുമുണ്ട്. ഇത് സംബന്ധിച്ചുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള ഉത്തരം അറിയാം.

കാരണങ്ങൾ അറിയാൻ സാധാരണ ചെയ്യുന്ന പരിശോധനകൾ ?

ലൈംഗിക പ്രശ്‌നങ്ങൾ കണ്ടുപിടിക്കാനുള്ള ചില ടെസ്റ്റുകൾ താഴെപ്പറയുന്നു. ബയോകെമിക്കൽ ടെസ്റ്റുകൾ,ഹോർമോൺ വിലയിരുത്തൽ, പെനൈൽ ഹോമോഡൈനാമിക് പഠനങ്ങൾ, നെർവ് കണ്ടക്ഷൻ പഠനങ്ങൾ, അൾട്രാസൗണ്ട് സ്‌കാൻ, ഡോപ്ലർ പഠനങ്ങൾ, റിഗി സ്കാൻ, സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്‌റ്റ് തുടങ്ങിയവ ലൈംഗിക പ്രശ്‌നങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്നു. എല്ലാ രോഗികൾക്കും ഡോക്ടർ ഈ എല്ലാ ടെസ്‌റ്റുകൾ നിർദേശിക്കണമെന്നില്ല. പ്രശ്‌നത്തിൻ്റെ സ്വഭാവവും ശരീരപരിശോധനാ ഫലങ്ങളും കണക്കിലെടുത്ത് ഇതിലെ ഒരു ടെ‌സ്റ്റോ ഒന്നിൽ കൂടുതൽ ടെസ്റ്റുകളോ നടത്തും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലാബ് ടെസ്‌റ്റുകൾ ഓരോ വ്യക്തിയുടെയും പ്രശ്‌നങ്ങൾക്ക് അധിഷ്ഠിതമായാണ് ചെയ്യുന്നത്. ഇവിടെ ഒരു സാമാന്യവൽക്കരണം സാധ്യമല്ല.

ലൈംഗിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ എന്താണ്?

എല്ലാ പ്രശ്‌നങ്ങൾക്കും കൂടി ഒരു ഒറ്റമൂലി മറ്റുമില്ല. പ്രശ്നത്തിന്റെ സ്വഭാവം, വ്യാപ്‌തി, കാരണങ്ങൾ, ഇപ്പോഴത്തെ അവസ്‌ഥ, ഇതെല്ലാം കൂടി കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. ചില ചികിത്സകൾ താഴെപ്പറയുന്നു.

സെക്സ് തെറപ്പി, സെക്സ് കൗൺസലിങ്, മെഡിക്കൽ തെറപ്പി (മരുന്നു പയോഗിച്ചുള്ള ചികിത്സ) കറക്റ്റീവ് സർജിക്കൽ തെറപ്പി, ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പി, വാക്വം സക്‌ഷൻ ഡിവൈസെസ്, പെനൈൽ (ഇൻട്രാ കാവേർണസ്‌) കുത്തിവയ്‌പുകൾ, പെനൈൽ ഇംപ്ലാൻ്റ് സർജറി, ബിഹേവിയർ മോഡിഫിക്കേഷൻ തെറപ്പി, സപ്പോർട്ടീവ് സൈക്കോതെറപ്പി, മാരിറ്റൽ തെറപ്പി, തുടങ്ങിയവ.

സെക്‌സ് തെറപ്പി എന്നാൽ

ശാരീരികമായ പ്രശനങ്ങളൊന്നുമില്ലെന്ന് അറിയാമെങ്കിലും ഇണയെ സമീപിക്കുമ്പോൾ പല ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ആശങ്ക, വെപ്രാളം ഇതൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരം കേസുകളിൽ ഡോക്‌ടർ മരുന്ന് നിർദേശിക്കുന്നതിൽ അർത്ഥമൊന്നുമില്ല. അതേസമയം അവരോട് പരിഭ്രമിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യവുമില്ല. അവരുടെ ആശങ്കകളും വെപ്രാളവും ദൂരീകരിക്കാൻ പറ്റിയ തരത്തിലുള്ള ചികിത്സാരീതിയാണ് അവർക്കാവശ്യം ഇതാണ് സെക്‌സ് തെറപ്പി.

സെക്സ് തെറപ്പിയിൽ ചില പ്രത്യേക ആസൂത്രിത ടാസ്‌കുകൾ ഡോക്ടർ/തെറപ്പിസ്‌റ്റ് അദ്ദേഹത്തിന്റെ ചേംബറിൽ വച്ച് ദമ്പതികൾക്ക് പറഞ്ഞ് കൊടുക്കും. ഇതൊക്കെ വേണ്ടത് പോലെ മനസ്സിലാക്കിയിട്ട് സംശയങ്ങളും തീർത്തിട്ട് അവർ അവരുടെ വീട്ടിൽ പോയി ഈ പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ചെയ്യും. ഇങ്ങനെ അവർ അവരുടെ പ്രശ്‌നങ്ങളെ മറികടക്കും.ഇതാണ് സെക്സ് തെറപ്പി. ഡോക‌ടറുടെ അടുത്തേക്ക് 5-10 തവണ എങ്കിലും പേകേണ്ടി വരും ഈ ചികിത്സാക്രമം പൂർത്തീകരിക്കാൻ.

സെക്‌സ് തെറപ്പിസ്‌റ്റിന്റെ അടുത്തേക്കു് ഭാര്യ വരുന്നതെന്തിനാണ്?

സെക്സ് തെറപ്പിയിൽ വിഷമം ഒരാളുടേതായിട്ടല്ല കാണുന്നത് ആ ദമ്പതികളുടേതായിട്ടാണ്. ഉദാഹരണത്തിന് ഭർത്താവിന് ലിംഗോദ്ധാരണ പ്രശ്‌നമുണ്ടെങ്കിൽ അതുകൊണ്ട് ഭർത്താവിന് മാത്രമല്ല ബുദ്ധിമുട്ട് ഭാര്യയ്ക്കും സെക്സ്‌സ് ആസ്വദിക്കാൻ പറ്റില്ല. അയാൾക്ക് ശീഘ്രസ്ഖലനമുണ്ടങ്കിൽ ഭാര്യയ്ക്ക് യോനീസങ്കോചം ഉണ്ടെങ്കിൽ ഭർത്താവാണ് അനുഭവിക്കുന്നത്. അയാൾക്ക് ഭാര്യയിൽ പ്രവേശിക്കാൻ കഴിയാത്തതുകൊണ്ട്. ലൈംഗികപ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്‌ടറുടെ അടുത്ത് ഭാര്യയുടേയും ഭർത്താവിന്റേയും സാന്നിധ്യം ആവശ്യമാണ്.

ഒരു വിവാഹ പ്രശ്‌നമുണ്ടങ്കിൽ സെക്‌സ് തെറപ്പി മാത്രം കൊണ്ട് കാര്യമുണ്ടോ?

വിവാഹപ്രശ്‌നങ്ങൾ, ആഴത്തിൽ വേരോടിയ മാനസിക പ്രശ്‌നങ്ങൾ എന്നിവ ലൈംഗികപ്രശ്‌നങ്ങളുമായി കെട്ട്പിണഞ്ഞ് കിടക്കുകയാണെങ്കിൽ, സെക്സ് തെറപ്പിയുടെ കൂടെ മാരിറ്റൽ തെറപ്പിയും സൈക്കോതെറപ്പിയും വേണ്ടി വരും. ഇവയിൽ വിദഗ്‌ധനായ ഡോക്ടറയെ സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *