എഐ ആണവായുധങ്ങൾ പോലെ ലോകത്തിന് അപകടകരമാകുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും ധനകാര്യമന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച മൂന്നാമത് കൗടില്യ ഇക്കണോമിക്‌സ് കോൺക്ലേവിൽ പങ്കെടുക്കവെ ഞായറാഴ്ചയാണ് അദ്ദേഹം എഐയെ കുറിച്ച് പ്രസ്താവന നടത്തിയത്.
ജനസംഖ്യ, കണക്റ്റിവിറ്റി, എഐ എന്നിവ ആഗോള ക്രമത്തെ മാറ്റുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടുത്ത നിർണയാക സംഭവമാകാൻ പോകുകയാണെന്നും അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എ ഐ ആഗോള ആവാസ വ്യവസ്ഥയിലെ ഒരു അഗാധ ഘടകമാകുമെന്നും. വരും കാലത്തു ആണവ ബോംബുകൾ നമുക്ക് തിരിച്ചടിയായതുപോലെ ഇനി എ ഐ ആയിരിക്കും നമുക്ക് തിരിച്ചടിയായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളവൽക്കരണത്തിൻ്റെ യാഥാർത്ഥ്യങ്ങൾ അനിവാര്യമായും സംരക്ഷണവാദവുമായി കൂട്ടിയിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് വെറും കാഴ്ചക്കാരനായി മാറിയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭ ഒരു പഴയ ബിസിനസ്സാണ്, അത് ധാരാളം സ്ഥലം ഏറ്റെടുക്കുന്നു, എന്നാൽ ലോകത്തിനനുസരിച്ച് മാറുന്നില്ല എന്നും കൂട്ടിച്ചേർത്തു.
നിലവിൽ യു.എന്നിന്റെ പ്രവർത്തനം എത്രത്തോളം നീതിയുക്തമാണെന്നും പ്രവർത്തനക്ഷമമാണെന്നും പരിശോധിക്കണമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. യു എന്നിന്റെ ഇടപെടലുകൾ ഫലപ്രദമല്ലാത്ത ഇടപെടലുകൾ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19, ലോകരാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ എന്നിവ ഉദാഹരണമായി കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാ രാജ്യങ്ങളും തമ്മിൽ കൂടിച്ചേർന്ന് പരിഹരിക്കാനുള്ള തീരുമാനം എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.