
CinemaNewsSocial Media
ഗ്ലാമറസ് മേക്കോവറുമായി നടി മിയ ജോർജ്
ഗ്ലാമറസ് മേക്കോവറുമായി നടി മിയ ജോർജ്. താരത്തിന്റെ നവരാത്രി സ്‌പെഷല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ ? ഇതു വമ്പൻ മേക്കോവറായിപ്പോയെന്നും ഇത്രയും ഗ്ലാമർ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ആരാധകർ കുറിച്ചിരിക്കുന്നത്.
അതേസമയം, രശ്മി മുരളീധരനാണ് മിയ ജോർജിന്റെ ഈ മേക്കോവർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഇതുപോലെ തന്നെ താരത്തിന്റെ ഓണചിത്രങ്ങളും വൈറലായിരുന്നു. താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ജിസ് ജോയ്‌യുടെ തലവൻ സിനിമയിലാണ് മിയ ജോർജ് അവസാനമായി അഭിനയിച്ചത്. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസ് ആണ് നടിയുടെ പുതിയ പ്രോജക്ട്.