മൈഗ്രെയ്ന്‍ വരാനുള്ള സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രായം വർധിക്കുന്നതിന് അനുസരിച്ച് ഈ രോഗലക്ഷണം കൂടുകയും അതിന് ശേഷം രോഗശമനത്തിലേക്ക് നീങ്ങുന്നതുമാണ്

Migraine

ഏറ്റവും വേദന അനുഭവപ്പെടുന്ന തലവേദനയാണ് മൈഗ്രെയ്ൻ എന്ന വാസ്‌കുലാർ ഹെഡ്ഏയ്ക്ക് കുട്ടിക്കാലത്തോ കൗമാരപ്രായത്തിലോ സാധാരണയായി മൈഗ്രെയ്ൻ ആരംഭിക്കുന്നു. പിന്നീട് പ്രായം വർധിക്കുന്നതിന് അനുസരിച്ച് ഈ രോഗലക്ഷണം കൂടുകയും അതിന് ശേഷം രോഗശമനത്തിലേക്ക് നീങ്ങുന്നതുമാണ് പൊതുവായി കാണുന്നത്. സ്ത്രീകളിലാണ് ഈ തലവേദന കൂടുതലായി കാണുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. പാരമ്പര്യവും മൈഗ്രെയ്ന് പിന്നിലെ ഘടകമായി കണക്കാക്കപ്പെടുന്നു. കുട്ടികളിലും മൈഗ്രെയ്ൻ വരും.

മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമായി ചില പ്രേരക ഘടകങ്ങൾ (ട്രിഗറുകൾ) ഉണ്ട്. മാനസിക പിരിമുറുക്കം, തീവ്ര പ്രകാശം, രാസപദാർഥങ്ങളുടെ രൂക്ഷഗന്ധം, ഉച്ചത്തിലുള്ള ശബ്ദം, ഉറക്കത്തിലെ ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥ വ്യതിയാനം, ആർത്തവസമയത്തെ ഹോർമോൺ വ്യതിയാനം, മദ്യപാനം, ചോക്ലേറ്റ്, കാപ്പി, ഫ്രൈഡ് ഫുഡ്, ചീസ് പോലുള്ള ചില ഭക്ഷണപദാർഥങ്ങൾ, ആഹാരശീലങ്ങളിലെ കൃത്യത ഇല്ലായ്‌മ എന്നിവയാണ് സാധാരണ കാണുന്ന ട്രിഗറുകൾ. രോഗചരിത്രവും ലക്ഷണങ്ങളും വിശകലനം ചെയ്താണ് രോഗം സ്ഥിതിക്കരിക്കുന്നത്.

എന്നാൽ തലവേദന മറ്റു പല ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമായതിനാൽ മറ്റ് അസുഖങ്ങൾ കാരണമല്ല എന്ന് ഉറപ്പിക്കണം. അതിനു ചിലപ്പോൾ ഇ.ഇ.ജി , സി.ടി സ്കാൻ , എം.ആർ.ഐ സ്‌കാൻ എന്നിവ ഡോക്‌ടർമാർ നിർദേശിക്കാറുണ്ട്. ആസ്‌പിരിൻ, പാരസെറ്റമോൾ പോലുള്ള വേദനാസംഹാരികൾ ഉപയോഗിക്കാം. ക്രോണിക് മൈഗ്രയ്ൻ എന്നൊരു അവസ്‌ഥയുണ്ട്. ഇതിൽ മിക്കവാറും എല്ലാ ദിവസവും തലവേദന വരാം. ഈ അവസ്ഥ‌യിലേക്ക് എത്തിയാൽ രോഗം മാറാൻ പ്രയാസമാണ്. വേദനാസംഹാരികളുടെ അമിത ഉപയോഗം ഈ അവസ്ഥ വരുത്താം. മൈഗ്രെയ്ൻ പ്രതിരോധിക്കാനുള്ള മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. മൂന്നു മുതൽ ആറു മാസം വരെ കഴിക്കാം. മൈഗ്രെയ്ൻ ഉള്ളവർ ചിട്ടയായ ജീവിതശൈലി പാലിക്കണം. പുകവലി ഉപേക്ഷിക്കണം, മാനസിക സമ്മർദം ഒഴിവാക്കാൻ ശ്രമിക്കുക. ഒരു ബുക്കിൽ തലവേദന ഉണ്ടാകുന്ന സമയവും തീയതിയും കുറിച്ചുവയ്ക്കുക. രോഗം വരുന്ന ഇടവേളകൾ മനസ്സിലാക്കാൻ പ്രേരകഘടകങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമെ മരുന്നു കഴിക്കാവൂ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments