Cinema

എന്താണ് കത്രിനയുടെ കയ്യിൽ; വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ സത്യം ഇതോ!

നടി കത്രീന കൈഫ്‌ സിനിമയിൽ ഇപ്പോൾ തീരെ സജീവമല്ല. 2023-ൽ ‘ഫോൺ ഭൂത്’ ‘ടൈഗർ 3’ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. 2024-ൽ ‘മെറി ക്രിസ്മസ്’ എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. വിജയ് സേതുപതി നായകനായ ഈ ചിത്രം ബോസ്‌ഓഫീസിൽ വലിയ ശ്രദ്ധ നേടിയില്ലെന്ന് തന്നെ പറയാം.

അതേസമയം, കഴിഞ്ഞ ദിവസം കല്യാൺ ജൂവലറി നടത്തിയ നവരാത്രി ആഘോഷത്തിൽ കത്രീന കൈഫ്‌ പ്രത്യക്ഷ്യപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ഓറഞ്ച് സാരിയിലാണ് താരം എത്തിയത്. തൻ്റെ ഫാഷൻ സെൻസിനെക്കുറിച്ച് ഒരുപാട് കമൻറ്റുകൾ കൊണ്ട് കത്രീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും മറ്റൊരു കാര്യമായിരുന്നു ആരാധകർ കൂടുതൽ ശ്രദ്ധിച്ചത് — കത്രീനയുടെ കൈയിലുണ്ടായിരുന്ന കറുത്ത പാച്ച്.

കത്രീന യാത്രാമധ്യേ കലിന എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ വൈറലായതോടെയാണ് ആരാധകർക്ക് താരത്തിന് ആരോഗ്യപ്രശ്നമുണ്ടോ എന്ന ആശങ്ക പ്രകടിപ്പിച്ചത്. “കത്രീനയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ”, അത് ഒരു “ഒരു മെഡിക്കൽ പാച്ച് പോലെ തോന്നുന്നു.”, “അവര്‍ ഓക്കെയാണോ?” തുടങ്ങിയ നിരവധി സംശയങ്ങളാണ് വൈറലായ ചിത്രത്തിന് അടിയില്‍ വരുന്നത്.

എന്നാൽ പിന്നീട് സോഷ്യൽ മീഡിയ ഇതിന് മറുപടി കണ്ടെത്തി. കത്രീനയുടെ കൈയിൽ ഉണ്ടായിരുന്ന പാച്ച്, വാസ്തവത്തിൽ, ‘സിജിഎം പാച്ച്’ ആയിരുന്നു. ഇത് അൾട്രാഹുമാൻ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ്. ശരീരത്തിലെ ഗ്ലൂക്കോസ് അളവിലെ മാറ്റങ്ങൾ നിരീക്ഷിച്ച്‌ മെറ്റബോളിസം മനസിലാക്കാൻ സഹായിക്കുന്ന ഫിറ്റ്നസ് ട്രാക്കിങ് പാച്ചാണിത്. വ്യത്യസ്‌ത ഭക്ഷണങ്ങൾ ഗ്ലൂക്കോസ് ലെവലിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗതമാക്കിയ നിർദേശങ്ങൾ തൽസമയം നൽകുന്ന പ്ലാറ്റ്ഫോമാണ്.

കത്രീനയുടെ ഫിറ്റ്നസ്‌ ചിന്തകളെ പരിഗണിക്കുമ്പോൾ, ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമല്ലെന്നും സോഷ്യൽ മിഡീയ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *