മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഈസ്റ്റ് ബംഗാൾ പരിശീലകൻ കാൾസ്ന് പകരം കുറച്ചു നാളുകളായി ഈസ്റ്റ് ബംഗാൾ, കോച്ചിനെ തേടുകയാണ്. ഇപ്പോഴിതാ പുതിയ പരിശീലകനെ കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നു.
കൊൽക്കത്ത മാധ്യമമായ ബർടാമാൻ ന്യൂസിലാണ് സ്പാനിഷ് പരിശീലകൻ ഓസ്കാർ ബ്രൂസണുമായി ഈസ്റ്റ് ബംഗാൾ അന്തിമഘട്ട ചർച്ചയിലെത്തിയതായി പറയുന്നത്. കരാർ ഒപ്പിട്ടിട്ടില്ലെങ്കിലും ഓസ്കാർ ബ്രൂസൺ തന്നെയായിരിക്കും ഈസ്റ്റ് ബംഗാളിൻ്റെ പുതിയ പരിശീലകനെന്നും ടീം അംഗങ്ങൾ ഉറപ്പിച്ചു.
ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ബസുന്ദര കിങ്സിനെ തുടർച്ചയായി അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഓസ്കർ ബ്രൂസോൺ. കൂടാതെ എഎഫ്സി കപ്പിൻ്റെ പ്ലേ ഓഫ് യോഗ്യതയും ഓസ്കർ ടീമിന് നേടികൊടുത്തിട്ടുണ്ട്.
നിലവിൽ പോയിൻ്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. കളിച്ച നാല് കളികളിലും പരാജയപ്പെട്ട അവർ ഇത് വരെ പോയിൻ്റ് നിലതുറന്നിട്ടില്ല. ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ വലിയ പണമെറിഞ്ഞ് ദിമി, ജീക്സൺ സിങ്, മദീഹ് തലാൽ എന്നിവരെ സ്വന്തമാക്കിയിട്ടും വിജയം കണ്ടെത്താനാവാത്തതാണ് കാൽസ്ൻ്റെ രാജിക്ക് കാരണമായത്.
പുതിയ കോച്ചിൻ്റെ വരവോടുകൂടി ഈസ്റ്റ് ബംഗാളിന് വരാനിരിക്കുന്ന മാച്ചിൽ ഉയർത്തെണീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.