ശബരിമല വിഷയം ഉൾപ്പെടുത്തിയില്ലെങ്കിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ മികച്ച സിനിമയാകുമായിരുന്നു: ജിയോ ബേബി

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഒരു മെച്ചപ്പെട്ട സിനിമയായേനെ എന്ന് ജിയോ ബേബി

The Great Indian Kitchen

മലയാള സിനിമാ സംവിധായകൻ ജിയോ ബേബി ‘ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ രചന സംബന്ധിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു. ശബരിമല വിഷയം ഉൾപ്പെടുത്തി ഇല്ലായിരുന്നെകിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കൂടുതൽ നല്ല സിനിമ ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ എഴുത്തിൻറെ ഘട്ടത്തിൽ നേരിട്ട അനുഭവങ്ങൾ പങ്കുവയ്ക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരക്കഥ എഴുതുന്നതിനിടയിൽ അദ്ദേഹം സൃഷ്ടിപരമായ തടസ്സം നേരിട്ടെന്നും ഈ ഘട്ടത്തിലാണ് ശബരിമല എന്ന ഘടകം സിനിമയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറയുന്നു.

കഥ മുന്നോട്ട് കൊണ്ടുപോകാൻ വഴി ഇല്ലാത്ത അവസ്ഥയിലാണ് ക്രീയേറ്റിവ്‌ സാധ്യത എന്ന നിലയിൽ ശബരിമലയെ ഉപയോഗിച്ചത് എന്നും അദ്ദേഹം പറയുന്നു. ആ സമയത്ത് ശബരിമല വിഷയം വിവാദമായിരുന്നു എന്നും സുപ്രിം കോടതി വിധി വന്നതോടെ പ്രസക്തമായ വിഷയം സിനിമയിൽ ഉപയോഗിക്കാൻ തീരുമാനിക്കുക ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അതിൻ്റെ ഫലം എന്തായെന്ന് സിനിമയ്ക്ക് ലഭിച്ച നിരൂപണ പ്രശംസയും സ്വീകാര്യതയും വ്യക്തമാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ശബരിമല വിഷയത്തെ ഉൾപ്പെടുത്താതിരുന്നാൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഒരു മെച്ചപ്പെട്ട സിനിമയായേനെ എന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു,’ എന്ന് ജിയോ ബേബി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments