ലൈംഗീകാരോപണം : ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് റദ്ദാക്കി കേന്ദ്ര സർക്കാർ

ജാനി മാസ്റ്റർക്കെതിരെ ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.

jani master
jani master

നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് റദ്ദാക്കി കേന്ദ്ര സർക്കാർ. ജാനി മാസ്റ്റർക്കെതിരെ ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഒക്ടോബർ എട്ടിന് ജാനി മാസ്റ്റർക്ക് നൽകിയ ക്ഷണം പിൻവലിച്ചതായും കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ധനുഷ് നായകനായ ‘തിരുച്ചിത്രമ്പലം’എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന ​ഗാനത്തിനാണ് ജാനി മാസ്റ്റർക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നത്. അതേസമയം, ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജാനി മാസ്റ്റർ ഇടക്കാല ജാമ്യം തേടി പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ് പുറത്ത് വന്നത്.

തന്നെ വർഷങ്ങളായി പീഡിപ്പിച്ചുവെന്ന സഹപ്രവർത്തകയായ ഇരുപത്തിയൊന്നുകാരിയുടെ ആരോപണത്തെ തുടർന്നായിരുന്നു ജാനി മാസ്റ്ററെ പോലീസ് അറസ്റ്റ്. കുറ്റകൃത്യം നടക്കുമ്പോൾ ഇര പ്രായപൂർത്തിയാകാത്തയാളായിരുന്നു. തുടർന്നാണ് ജാനി മാസ്റ്റർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments