‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു

ഒരുകോടിയോളം രൂപ ചെലവിട്ടാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.

Navakerala Bus and Pinarayi vijayan
Navakerala Bus and Pinarayi vijayan

സംസ്ഥാനത്തെ വിവാദ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലുണ്ടായിരുന്ന പാൻട്രിയും യൂറോപ്യൻ ക്ലോസറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിച്ച് പണിയുന്നത്. ബസ് വാങ്ങി ഒരുകോടിയോളം രൂപ ചെലവിട്ടാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. അതൊക്കെയാണ് ഇപ്പോൾ പൊളിച്ചു കളഞ്ഞ് പുതിയ രീതിയാക്കുന്നത്.

ബസ് ഇപ്പോഴുള്ളത് കർണാടകയിലെ സ്വകാര്യ വർക് ഷോപ്പിലാണ്. ബസിന്റെ സൗകര്യങ്ങൾ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വർക്ക്‌ഷോപ്പിൽ കയറ്റിയത്. ബസിന്റെ പിറകിലുള്ള പാൻട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യൻ ക്ലോസറ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കും. യൂറോപ്യൻ ക്ലോസറ്റ് യാത്രക്കാർ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് കാരണം. ഡ്രൈവർ സീറ്റ് ഉൾപ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത് . ഇത് 30തിൽ കൂടുതൽ സീറ്റാക്കി മാറ്റും. സീറ്റിന്റെ പ്ലാറ്റ്‌ഫോമും മാറ്റും.

കുറഞ്ഞ സീറ്റിൽ കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിൽ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്ആർടിയുടെ വിശദീകരണം. പൊളിച്ച് പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിർമ്മിച്ച എസ് എം കണ്ണപ്പ എന്ന അതേകമ്പനി തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments