1 തിരക്കിട്ടോടി വന്ന് ബിപി നോക്കരുത്
2 ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും ശാന്തമായും സ്വസ്ഥമായും ഇരുന്നിട്ട് ബിപി നോക്കുക
3 ബിപി നോക്കുന്നതിന് അര മണിക്കൂർ മുൻപ് കാപ്പി, മദ്യം, പുകയില എന്നിവ കഴിക്കരുത്
4 ആദ്യമായി ബിപി നോക്കുമ്പോൾ രണ്ട് കയ്യിലെയും കാലിലെയും ബിപി നോക്കുന്നതാണ് ഉത്തമം. കാരണം ചിലതരം സെക്കൻഡറി ഹെപ്പർടെൻഷൻ ഉള്ളവരിൽ കയ്യിൽ ബിപി നോർമലായിരിക്കും. പക്ഷേ, കാലിലെ ബിപി കുറവായിരിക്കും.
കാലിലെ നോക്കാനായില്ലെങ്കിൽ രണ്ട് കയ്യിലെയും നോക്കുക
5 ഇടതും വലതും വശങ്ങൾ തമ്മിൽ റീഡിങ്ങിൽ 10 മി.മീ വ്യത്യാസം സ്വാഭാവികമായി തന്നെ ഉണ്ടാകും. ഇതിൽ കൂടിയ അളവ് ഏതാണോ അത് സ്വീകരിക്കുക
6 ബിപി മെഷീൻ്റെ കഫ് നേരാം വണ്ണം കെട്ടേണ്ടതും പ്രധാനമാണ്
7 വസ്ത്രത്തിന് മുകളിലൂടെ കഫ് കെട്ടരുത്
8 കൈ മേശയിലോ മറ്റോ താങ്ങ് നൽകി വയ്ക്കുക