ചെന്നൈ: ചെന്നൈയില്‍ പെണ്‍സുഹൃത്തിന്റെ മരണത്തില്‍ മനം നൊന്ത് ആണ്‍സുഹൃത്ത് ജീവനൊടുക്കി. ചന്നൈയില്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ എസ് യോഗേശ്വരന്‍ ആണ് (20) ആത്മഹത്യ ചെയ്തത്. തന്റെ പെണ്‍സുഹൃത്തായ സബ്രീനയുടെ മരണം നടന്നതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് യോഗേശ്വരന്‍ വണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികല്‍ ആയിരുന്നു. മധുരാന്തകം സ്വദേശിനി ഇ സബ്രീന (21) യോഗേശ്വരനൊപ്പം മാമല്ലപുരത്തേയ്ക്ക് പോയപ്പോഴാണ് അപകടം നടന്നത്.
പുതുച്ചേരി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് പൂഞ്ചേരി ജംക്ഷനു സമീപം പിന്നില്‍ നിന്ന് ഇവരുടെ വാഹനത്തെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു.പെണ്‍കുട്ടി ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ തന്നെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. സബ്രീനയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സങ്കടം സഹിക്കവയ്യാതെ യോഗേശ്വരന്‍ ആശുപത്രിയില്‍ നിന്ന് പോവുകയും പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ബസിനു മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു. യോഗേശ്വരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെങ്കല്‍പട്ട് ജില്ലാ പോലീസ് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് ബസുകളുടെയും ഡ്രൈവര്‍മാരായ പരമശിവന്‍, അറുമുഖം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.