വീടൊഴിയാൻ കൂട്ടാക്കാതിരുന്ന ഇന്ത്യക്കാരനെ നിർബന്ധിച്ച് പുറത്താക്കി കനേഡിയൻ വീട്ടുടമ. മുൻകൂട്ടി അറിയിച്ച ദിവസം വീടൊഴിയാൻ തയ്യാറാകാത്തരുന്ന ഇന്ത്യക്കാരനെയാണ് കനേഡിയൻ വീട്ടുടമ നിർബന്ധപൂർവ്വം ഒഴിപ്പിച്ചത്. ഇത് സംബന്ധിച്ച് വാടകക്കാരനും വീട്ടുടമയും തർക്കിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാനഡയിലെ ബ്രാംപ്ടണിൽ നിന്നെന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീട്ടിലെ വേഷത്തിൽ നിസഹായാനായി നിന്ന് തർക്കിക്കുന്ന ഇന്ത്യക്കാരനേയും സാധനങ്ങൾ പുറത്തേക്ക് നീക്കുന്ന വീട്ടുടമയെയും ദൃശ്യങ്ങളിൽ കാണാം. ഏകദേശം 15 സെക്കൻഡ് ദൈർഖ്യമുള്ള ദൃശ്യങ്ങൾ ഘർ കെ കലേഷ് എന്ന എക്സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിൻ്റെ നിജസ്ഥിതി വ്യക്തമല്ല. ഒൺടാറിയോയിലെ നഗരമാണ് ബ്രാംപ്ടൺ.
വീട്ടുടമ നുണ പറയുകയാണെന്നും, വീടൊഴിയാന്‍ പറഞ്ഞ ദിവസം ആയില്ലെന്നുമൊക്കെ ഇന്ത്യക്കാരനെന്ന് തോന്നുന്ന വ്യക്തി പറയുന്നുണ്ട്. എന്നാൽ ഇത് വക വയ്ക്കാതെ കനേഡിയൻ വീട്ടുടമ സാധനങ്ങൾ നീക്കുന്നത് തുടരുന്നു. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കണമെന്നും എന്താണ് നിലവിലെ സ്ഥിതിയെന്നും മറ്റും നിരവധിപ്പേർ കമന്റിൽ ചോദിച്ചു. വിനോദ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു എന്നവകാശപ്പെടുന്ന എക്സ് പേജിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.