മെച്ചപ്പെട്ട ആരോഗ്യത്തിനായി പൂരിത കൊഴുപ്പ് ഒഴിവാക്കാം

ഒരേ എണ്ണ ഉയർന്ന ചൂടിൽ പല തവണ ഉപയോഗിക്കുമ്പോൾ കാൻസർ പ്രേരിത വസ്തുക്കൾ ഉണ്ടാകുന്നു

unhealthy food

നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും പൂരിത കൊഴുപ്പിൻ്റെ അളവ് കൂടുതലാണ്. പാം ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉദാഹരണം. എണ്ണകൊണ്ട് എങ്ങനെ പാചകം ചെയ്യുന്നു എന്നതും പ്രധാനമാണ്. ഒരേ എണ്ണ ഉയർന്ന ചൂടിൽ പല തവണ ഉപയോഗിക്കുമ്പോൾ കാൻസർ പ്രേരിത വസ്തുക്കൾ ഉണ്ടാകുന്നു.

  • ട്രാൻസ്ഫാറ്റ്

ഫാസ്റ്റ്ഫുഡ്, പേസ്ട്രി, പിസ, കുക്കീസ്, സ്നാക്സ്, ഡോനട്ട്, ഫ്രൈഡ് ചിക്കൻ എന്നിവയിലൊക്കെ ട്രാൻസ്ഫാറ്റ് ഉണ്ട്. ഇവ നീണ്ട കാലം ശരീരകലകളിൽ അടിഞ്ഞ്കൂടി കിടക്കും. അതിനകത്ത് ഈസ്ട്രജൻ പോലെ പല ഹോർമോണുകളും ശേഖരിക്കപ്പെടും. ട്രാൻസ്ഫാറ്റ്, കുടലിലെ നല്ല ബാക്ടീരിയയുടെ പ്രവർത്തനത്തിൽ മാറ്റങ്ങളുമുണ്ടാക്കാം. ഇതൊക്കെ സ്‌തനാർബുദം, കുടൽ കാൻസർ പോലുള്ളവയ്ക്ക് കാരണമാകും.

  • അഫ്ളാടോക്സിൻ

നിലക്കടല, കപ്പലണ്ടി, ധാന്യങ്ങൾ എന്നിവയിലെ പൂപ്പലിൽ അഫ്ളാടോക്സിൻ എന്ന വിഷപദാർഥം ഉണ്ടാകും. ഇത് കരൾ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. വളരെ ചൂടുള്ള ചായ, കാപ്പി എന്നിവ പതിവായി കുടിക്കുന്നത് നല്ല ശീലമല്ല. കുടലിലെ മ്യൂക്കോസ ആവരണത്തെ ഒക്കെ ദോഷകരമായി ബാധിക്കും.

  • കീടനാശിനികൾ

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പ്രാണിനാശിനികളും കീടനാശിനികളുമൊക്കെ പ്രശ്നകരം തന്നെയാണ്. പച്ചക്കറികളിലും മറ്റ് അടിഞ്ഞുകൂടുന്ന ഇവ ശരീരത്തിലെത്തി കോശമാറ്റങ്ങളുണ്ടാക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments