തര്‍ക്കം രൂക്ഷമായി. അകാലി നേതാവിൻ്റെ വെടിയേറ്റ് എഎപി നേതാവ് മന്‍ദീപ് സിംഗ് ബ്രാറിന് പരിക്ക്

ന്യൂഡല്‍ഹി: നേതാക്കന്‍മാരുടെ തര്‍ക്കം അവസാനിച്ചത് ചോരക്കളിയില്‍. അകാലി നേതാവുമായുള്ള തര്‍ക്കത്തിനിടെ പഞ്ചാബ് എഎപി നേതാവിന് വെടിയേല്‍ക്കുകയായിരുന്നു. പഞ്ചാബിലെ ഫാസില്‍ക ജില്ലയിലാണ് സംഭവം നടന്നത്. അകാലി നേതാവായ വര്‍ദേവ് സിംഗ് മാനും പഞ്ചാബിലെ ജലാലാബാദില്‍ പ്രാദേശിക എഎപി നേതാവ് മന്‍ദീപ് സിംഗ് ബ്രാറുമാണ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. രോക്ഷമടക്കാനാവാതെ വര്‍ദേവ് സിംഗ് മന്‍ദീപിനെ വെടിവയ്ക്കുകയായിരുന്നു. നേതാവിന്റെ നെഞ്ചിലാണ് വെടിയേറ്റത്.

തുടര്‍ന്ന് പരിക്കേറ്റ പ്രാദേശിക എഎപി നേതാവ് മന്‍ദീപ് സിംഗ് ബ്രാറിനെ പഞ്ചാബിലെ ജലാലാബാദ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി ലുധിയാനയിലെ ജില്ലാ മെഡിക്കല്‍ സെന്ററിലേക്ക് റഫര്‍ ചെയ്തു. ‘ മന്‍ദീപ് സിംഗ് ബ്രാറിന് ഇന്നലെ രാത്രി ഓപ്പറേഷന്‍ നടത്തി, ഇപ്പോഴും ഡിഎംസിഎച്ചില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വര്‍ദേവ് മാന്നിന്റെ മകന്‍ ഹര്‍പീന്ദര്‍ സിംഗ് തന്റെ ചക് സുഹെലേവാല ഗ്രാമത്തില്‍ സര്‍പഞ്ച് സ്ഥാനത്തേക്ക് ഫയല്‍ ചെയ്ത നാമനിര്‍ദ്ദേശ പത്രികയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ (ബിഡിഒ) ഓഫീസിന് സമീപമാണ് സംഭവം. മൂന്ന് തവണ എസ്എഡി എംപിയായ സോറ സിംഗ് മാന്റെ മക്കളാണ് വര്‍ദേവും നാര്‍ദേവും.ഗുര്‍പ്രീതിന്റെ പ്രസ്താവന പ്രകാരം, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന പഞ്ചായത്ത് ഭൂമി തര്‍ക്കത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഹര്‍പീന്ദറിന്റെ നാമനിര്‍ദ്ദേശത്തെ അദ്ദേഹം എതിര്‍ത്തിരുന്നു.

വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയപ്പോള്‍ വര്‍ദേവ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഗുര്‍പ്രീത് ആരോപിച്ചു. ശനിയാഴ്ചത്തെ സംഘര്‍ഷം ബിഡിഒ ഓഫീസിനുള്ളില്‍ വച്ചാണ് ആരംഭിച്ചത് .വര്‍ദേവും അദ്ദേഹത്തിന്റെ ആളുകളും എഎപി സ്ഥാനാര്‍ത്ഥിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നേരെ കല്ലെറിഞ്ഞിരുന്നു. പിന്നീടാണ് വെടിവെച്ചത്. സംഭവത്തില്‍ ശിരോമണി അകാലിദള്‍ നേതാവ് വര്‍ദേവ് സിംഗ് ഏലിയാസ് നോണി മാന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ നര്‍ദേവ് സിംഗ് മാന്‍ എന്ന ബോബി മാന്‍ എന്നിവരും അജ്ഞാതരായ 15-20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments