സർക്കാരിനെ വിമർശിക്കാം! കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

Supreme court

സർക്കാരിനെ വിമർശിച്ചെന്ന പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി.

ജനാധിപത്യ രാജ്യങ്ങളിൽ ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യം ബഹുമാനിക്കപ്പെടും. ഭരണഘടനയുടെ 19 (1) എ വകുപ്പ് പ്രകാരം മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. സർക്കാരിനെ വിമർശിക്കുന്ന ലേഖനമെന്നത് കൊണ്ട് മാത്രം മാധ്യമപ്രവർത്തകർക്കെതിരെ കേസ് പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഉത്തർ പ്രദേശ് സർക്കാരിലെ ജാതി സമവാക്യത്തെ കുറിച്ച് ലേഖനമെഴുതിയ അഭിഷേക് ഉപാധ്യായയ്ക്കെതിരായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടഞ്ഞാണ് ജഡ്ജിമാരായ ഋഷികേശ് റോയി , എസ്.വി. എൻ. ഭട്ടി എന്നിവരുടെ ബെഞ്ചിൻ്റെ നടപടി. യു.പി സർക്കാരിന് നോട്ടിസയച്ച കോടതി ഹർജി നവംബർ 5 ന് പരിഗണിക്കാനായി മാറ്റി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments