നവാഗതനായ എൻ വി മനോജ് സംവിധാനം ചെയ്ത് എംജെഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ‘ഓശാന’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവന്നു. സംഗീതത്തിനും ഗാനങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫ് നിർവ്വഹിക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ ജോസാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 123 മ്യൂസിക്‌സ് സ്വന്തമാക്കിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രണയകഥയാണ് ‘ഓശാന’ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ബാലാജി ജയരാജൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ, ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസമദ്, നിഴൽക്കൾ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായർ, കൃഷ്ണ സജിത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം മെൽബിൻ കുരിശിങ്കൽ നിർവഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ, കലാസംവിധാനം ബനിത്ത് ബത്തേരി, കളറിസ്റ്റ് അലക്സ് വി വർഗീസ് എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം ദിവ്യ ജോബി, പബ്ലിസിറ്റി ഡിസൈൻസ് ഷിബിൻ സി ബാബു എന്നിവരും പ്രോജക്റ്റിന്റെ ഭാഗമാണ്. ടീസറും ട്രെയ്‌ലറും എഡിറ്റ് ചെയ്തത് വി എസ് വിനായക്. ‘ഓശാന’യുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) നിർവ്വഹിക്കുന്നു.