
ഉത്പാദനക്ഷമതയുള്ള ഇന്ത്യയെ യുവ തലമുറ തിരിച്ചുപിടിക്കണമെന്ന് ISRO ചെയർമാൻ എസ് സോമനാഥ്
തിരുവനന്തപുരം: കോൺഫഡറേഷൻ ഇന്ത്യൻ ഇന്റസ്ട്രീസ് [സിഐഐ] യുടെ യുവജന വിഭാഗമായ യങ് ഇന്ത്യൻ തിരുവനന്തപുരം ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനം തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സമാപിച്ചു .
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുഖ്യ പ്രഭാഷണം നടത്തി. നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകരാജ്യങ്ങൾക്ക് വേണ്ടി നിരവധി വസ്തുക്കളുടെ ഉൽപ്പാദന കേന്ദ്രമായിരുന്നുനമ്മുടെ രാജ്യം. എന്നാൽ ആ സ്ഥാനം ഇപ്പോൾ കൈമോശം വന്നിരിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിപ്രായപ്പെട്ടു.
സ്റ്റീൽ, അലോയ് നിർമ്മാണത്തിൽ നമ്മുടെ വൈദഗ്ധ്യം ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. നിരവധി സംരംഭകരുള്ള യങ് ഇന്ത്യ പോലെയുള്ള സംഘടനകൾ ആ ഇത്തരമൊരു അഭിലാഷ ലക്ഷ്യം വയ്ക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനക്ഷമതയുള്ള ഇന്ത്യയെ നമ്മുടെ യുവ തലമുറ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു .
യങ് ഇന്ത്യൻ റീജണൽ ചെയർമാൻ ഡോ ശ്രീനിവാസ് ജോഷി, കോൺഫഡറേഷൻ ഇന്ത്യൻ ഇന്റസ്ട്രീസ് [സിഐഐ] തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ ജിജിമോൻ ചന്ദ്രൻ, തിരുവനന്തപുരം ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ അരുൺ സുരേന്ദ്രൻ, യങ് ഇന്ത്യൻ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ ഡോ സുമേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വരുന്ന വർഷത്തെ 2025 യങ് ഇന്ത്യൻ തിരുവനന്തപുരം ചാപ്റ്റർ ചെയറായി ശങ്കരി ഉണ്ണിത്താനെയും കോ -ചെയറായി മാത്യു ജേക്കബിനെയും തെരഞ്ഞെടുത്തു. യങ് ഇന്ത്യൻ തിരുവനന്തപുരം ചാപ്റ്ററിൻറെ നേതൃത്വത്തിൽ നടക്കുന്ന കോവളം മാരത്തോൺ 2025 ൻ്റെ ലോഗോ പ്രകാശനവും ചടങ്ങിൽ വച്ച് നടന്നു .