CinemaNews

പ്രണയജോഡികളായി ശിവകാർത്തികേയനും സായിപല്ലവിയും ; അമരനിലെ പുതിയ ഗാനം വൈറൽ

ശിവകാർത്തികേയനും സായിപല്ലവിയും ആദ്യമായി ഒന്നിക്കുന്ന അമരനിലെ ഗാനം പുറത്തുവിട്ടു. ‘ഹേ മിന്നലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിചരണും ശ്വേതാ മോഹനും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.

ഗാനം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ സായിപല്ലവി പ്രവേശിക്കുന്നതായാണ് വീഡിയോ തുടങ്ങുന്നത്. സായിപല്ലവിയും ശിവകാർത്തികേയനും തമ്മിലുള്ള മനോഹരമായ പ്രണയം ലിറിക്കൽ വിഡിയോയിൽ കാണാം. അതേസമയം, ആദ്യമായാണ് ശിവകാർത്തികേയനും സായിപല്ലവിയും ഒന്നിച്ചൊരു സിനിമയിൽ എത്തുന്നത്.

രണ്ടുദിവസം മുൻപ് സായിപല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബയോഗ്രഫിക്കൽ വാർ സിനിമയിൽ മേജർ മുകുന്ദ് വരദരാജായാണ് ശിവകാർത്തികേയൻ എത്തുന്നത്. ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായിപല്ലവി അവതരിപ്പിക്കുന്നത്.

കമൽഹാസന്റെ ആർകെഎഫ്‌ഐയും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 31 നാണ് ചിത്രം തീയറ്ററുകളിലെത്തുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *