നിങ്ങൾ അരിത്മിയ എന്ന രോഗത്തിലൂടെ കടന്ന് പോകുന്നവരാണോ?. എങ്കിൽ നിങ്ങൾക്കൊരു ആശ്വാസ വാർത്ത അരിത്മിയയിലൂടെ കടന്നു പോകുന്നവർക്കായി പേസ്മേക്കർ എന്ന ഉപകരണം ഇപ്പോൾ ആശുപത്രികളിൽ ലഭ്യമാണ്. ഹൃദയമിടിപ്പിൽ താളപ്പിഴകൾ സംഭവിക്കുന്ന അവസ്‌ഥയാണ് അരിത്മിയ. ഇതു പരിഹരിക്കാനാണ് പേസ്മേക്കർ ഘടിപ്പിക്കുന്നത്. പേസ്മേക്കർ ഘടിപ്പിച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം മാത്രം ആശുപത്രിയിൽ കഴിഞ്ഞാൽ മതിയാകും. മൂന്നു മുതൽ നാല് ആഴ്ച കഴിഞ്ഞ് ആശുപത്രിയിൽ വിലയിരുത്തൽ ഉണ്ടാകു. പിന്നീട് ആറു മാസം കഴിഞ്ഞോ ഒരു വർഷം കഴിഞ്ഞോ ആശുപത്രിയിൽ വന്നാൽ മതിയാകും. ഹൃദയാഘാതം വന്നവർക്കുള്ള ഭക്ഷണത്തിലെയും മറ്റും കാര്യങ്ങളിലെയും നിർദേശങ്ങൾ തന്നെയാണ് പേസ്മേക്കർ ഉള്ളവരും പാലിക്കേണ്ടത്. പേസ്മേക്കർ വയ്ക്കുന്നത് ഇടതുഭാഗത്തായതിനാൽ ഇടതു കൈ അധികം സ്ട്രെച്ചു ചെയ്യാൻ പാടില്ല.
പേസ്മേക്കര്‍ ചെയ്യ്ത രോഗികള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
- മുറിവ് ഉണങ്ങുന്നത് വരെ വൃത്തിയായി സൂക്ഷിക്കണം
- സെല്‍ഫോണ്‍ ഉപയോഗം കുറക്കണം
- കൈ ചലനങ്ങൾ കുറക്കുക അല്ലെങ്കിൽ കമ്പിക്ക് പരിക്കേൽക്കും
- ഓരോ വർഷവും ബാറ്ററിയുടെ പ്രവർത്തനത്തെ വിലയിരുത്തും ബാറ്ററിയ്ക്ക് നിശ്ചിത കാലാവധിയുണ്ട്
- ഡോക്ടറിന്റെ അനുവാദത്തോടെ മരുന്ന് ഒഴിവാക്കാം
എങ്ങനെയാണ് പേസ്മേക്കര്‍ ഘടിപ്പിക്കുന്നത്?
ഇടതോ വലതോ തോളിന്റെ തൊട്ട് താഴെ ചെറിയ മുറിവുണ്ടാക്കി അതിന്റെ അകത്ത് തുന്നി പിടിപ്പിക്കുന്നതാണ് പേസ്മേക്കര്‍. രോഗികളെ ബോധം കെടുത്താതെ ആണ് ഇത് ഘടിപ്പിക്കുന്നത്. 5 മുതൽ 7 ദിവസമാകുമ്പോൾ തന്നെ രോഗി പഴയ അവസ്ഥയിലേക്ക് തിരിച്ച് വരും.