സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ സിനിമാ റിവ്യൂ പതിവ് പോലെ ശ്രദ്ധേയമാണ് . കേവലം വാക്കുകള്‍ കൊണ്ടല്ല മറിച്ച് ഇമോജികളാലാണ് അദ്ദേഹം സിനിമകള്‍ക്ക് റിവ്യു നല്‍കാറുള്ളത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള ചിത്രങ്ങള്‍ക്കാണ് ഇങ്ങനെ റിവ്യു നൽകാറുള്ളത്. ലിയോയ്ക്ക് തീ ഇമോജികള്‍ നല്‍കിയത് സിനിമാ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇപ്പോഴിതാ അടുത്ത ഇമോജിയുമാറ്റിയിട്ടാണ് അനിരുദ്ധ് എത്തിയിരിക്കുന്നത്. അദ്ദേഹം സംഗീതം നിർവഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് രജനികാന്ത് നായകനായ വേട്ടയ്യൻ. എന്നാല്‍, ഈ സിനിമക്ക് അദ്ദേഹം കപ്പുകൾ നിറഞ്ഞ ഇമോജികളാണ് റിവ്യൂ ആയിട്ട് നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായത്. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എസ് ആർ കതിർ ആണ്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമ്പോൾ, കലാസംവിധാനം കെ കതിർ, വസ്ത്രാലങ്കാരം അനു വർദ്ധൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നു
വേട്ടയ്യൻ തിയേറ്ററുകളിലേക്ക് എത്താൻ ഒരുക്കം തുടങ്ങിയിരിക്കുമ്പോൾ, അനിരുദ്ധിന്റെ ഇമോജി റിവ്യൂ സിനിമാസ്വാദകരുടെ ഇടയിൽ വലിയ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.