ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ആറ് നേതാക്കൾ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ, എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസർഗോഡ് ജില്ലാ കോടതിയാണ് ആറ് ബിജെപി നേതാക്കളെയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
പോലീസ് തയ്യാറാക്കിയ അന്തിമറിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ കോടതി കേസ് കെട്ടിചമച്ചതാകാമെന്ന് നിരീക്ഷിച്ചു. കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദത്തെ കോടതി ശരിവെക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്നമനിർദേശ പത്രിക പിൻവലിപ്പിച്ചതായാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കൂടാതെ 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകിയെന്നും കേസിൽ പറയുന്നുണ്ട്.