ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കംമ്പ്യൂട്ടറുകള്‍ പണിമുടക്കി. കംമ്പ്യൂട്ടറുകളില്‍ വൈറസ് കയറിയതാണ് കാരണമെന്നും എന്നാല്‍ തലേന്ന് വരെ ജോലി ചെയ്ത കംപ്യൂട്ടറുകള്‍ക്ക് പെട്ടെന്ന് വൈറസ് പിടിപ്പെട്ടത് എങ്ങനെയാണെന്നറിയില്ലായെന്നും അധികൃതര്‍ വ്യക്തമാക്കി.മാല്‍വെയര്‍ എങ്ങനെയാണ് സിസ്റ്റത്തില്‍ എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സൈബര്‍ ആക്രമണം സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച ജോലി ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സാധ്യമായ നഷ്ടം ലഘൂകരിക്കാന്‍ എല്ലാ സേവനങ്ങളും അടച്ചുപൂട്ടാന്‍ ഐടി സെക്രട്ടറി നിതേഷ് ഉത്തരവിട്ടു. സുരക്ഷിത ഇന്റര്‍നെറ്റ് സേവനവും സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് (SWAN) പോലുള്ള നിര്‍ണ്ണായക സേവനങ്ങളും പ്രവര്‍ത്തനരഹിതമായി, തുടര്‍ന്ന് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഒന്നിന് പുറകെ ഒന്നായി ഷട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങി.
മുഖ്യമന്ത്രിയുടെ ഹെല്‍പ്ലൈന്‍, ഭൂമി രജിസ്ട്രേഷന്‍ സേവനങ്ങളെയും ബാധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡെവലപ്മെന്റ് ഏജന്‍സി (ഐടിഡിഎ)യിലെ വിദഗ്ധര്‍ വൈറസിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.