FootballSports

അർജൻ്റീനൻ തട്ടകത്തിലേക്ക് രാജാവിൻ്റെ റീ-എൻട്രിയോ? സൂചന നൽകി ഇൻ്റർ മിയാമി പരിശീലകൻ

അർജൻ്റീനൻ ആരാധകർക്ക് ഇനി സന്തോഷിക്കാം, അർജൻ്റീനയുടെ മിശിഹ തിരിച്ചു വരുന്നു. ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെൻ്റ് ഫൈനലിൽ കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ലയണൽ മെസി വിശ്രമത്തിലായിരുന്നു. തുടർന്ന് രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കൻ ക്ലബായ ഇൻ്റർ മിയമിക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയത്.

എന്നാൽ അർജൻ്റീനയ്ക്ക് വേണ്ടി അദ്ദേഹം ഇതുവരെ കളിക്കളത്തിലേക്ക് തിരികെ എത്തിയില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മെസിയില്ലാതെയാണ് അർജൻ്റീന ഇപ്പോൾ കളിക്കുന്നത്.

മെസിയുടെ വരവിനെ കാത്തിരിക്കുകയാണ് അർജൻ്റീനൻ ആരാധകർ. അടുത്ത രണ്ട് മത്സരങ്ങൾ മെസി അർജൻ്റീനയോടൊപ്പം കളിക്കാനുണ്ടാകും എന്ന് ഇൻ്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടീനോ പറഞ്ഞു.

”ഞങ്ങൾക്കൊപ്പം മാത്രമല്ല, അർജൻ്റീനക്കൊപ്പവും മെസ്സിക്ക് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഇനി അദ്ദേഹം മത്സരങ്ങൾക്ക് ലഭ്യമായിരിക്കും. മെസ്സി കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്. മെസ്സിക്ക് ട്രെയിനിങ്ങിനിടയിൽ വ്യത്യസ്തമായ ഫിസിക്കൽ വർക്ക് ഒന്നും ആവശ്യമില്ല. പക്ഷേ കോമ്പറ്റീഷൻ്റെ ആ ഒരു റിഥം അദ്ദേഹം വീണ്ടെടുക്കേണ്ടതുണ്ട്. പ്ലേ ഓഫ് മത്സരങ്ങളിൽ അദ്ദേഹം മികച്ച രൂപത്തിൽ ഉണ്ടാകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്”. ടാറ്റ മാർട്ടീനോ പറഞ്ഞു.

എമിലിയോ പുറത്തോ?

എമിലിയാനോ മാർട്ടിനെസ്സ്

അർജൻ്റീനൻ ഗോൾ കീപ്പറായ എമിലിയാണോ മാർട്ടിനെസിന്‌ ഫിഫ രണ്ട് മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അച്ചടക്ക ലംഘനം, ക്യാമറമാനെ കയ്യേറ്റം ചെയ്യൽ എന്നിവയാണ് അദ്ദേഹത്തിന് മേൽ ചുമത്തിയ കുറ്റങ്ങൾ.

അത് കൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ലയണൽ മെസി വന്നാലും ടീമിൻ്റെ ഗോൾ പോസ്റ്റിന് മുൻപിൽ നിൽക്കാൻ എമിലിയാണോ മാർട്ടിനെസ്സ് ഉണ്ടാവില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x