സഭ സമ്മേളനത്തിൽ പങ്കെടുക്കാതെ കെ.എൻ. ബാലഗോപാൽ വിദേശയാത്രയിൽ. ഈ മാസം 3 ന് ദുബായിൽ എത്തിയ ബാലഗോപാൽ 9 ന് മടങ്ങി വരും.
KSFE പ്രവാസി ചിട്ടിയിൽ ആളെ ചേർക്കാനാണ് എന്ന പേരിലാണ് ബാലഗോപാലിൻ്റെ വിദേശയാത്ര. ബാലഗോപാലിനോട് യാത്ര വെട്ടിച്ചുരുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോൾ ധനമന്ത്രി എത്രയും വേഗം മടങ്ങി വരണം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 4 ന് തുടങ്ങിയ സഭ സമ്മേളനം 15 ന് സമാപിക്കും. സഭ തുടങ്ങിയ ആദ്യ ദിവസം വയനാട് ദുരന്തത്തിൻ്റെ അനുശോചനം ആയിരുന്നു. പ്രവാസി ചിട്ടിയുടെ പരസ്യത്തിന് 2023- 24 സാമ്പത്തിക വർഷം 5 കോടി രൂപയാണ് ചെലവഴിച്ചത്. ബാലഗോപാലിൻ്റെ ദുബായ് പ്രചരണത്തിനും കോടികൾ ചെലവാകും.