Cinema

കല്യാൺ നവരാത്രി ആഘോഷം; കുടുംബസമേതമെത്തി ദിലീപും കാവ്യവും

കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം ഇത്തവണ കൊച്ചിയിൽ വച്ച് നടന്നപ്പോൾ, ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖ താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.

മലയാള സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും ചടങ്ങിൽ കുടുംബസമേതമെത്തി. ടൊവിനോ തോമസ് ഭാര്യ ലിഡിയ ടൊവിനോ, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലി മരിക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പമാണ് എത്തിയത്.

ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ തുടങ്ങിയവരാണ് കൊച്ചിയിലെ ആഘോഷത്തിൽ പങ്കു ചേർന്നത്.

സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഏറെ നേരം ഒരുമിച്ച് സമയം ചിലവഴിച്ചു. പുറത്ത് ദീപങ്ങൾ തെളിച്ച് ശേഷം വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങൾ വീക്ഷിച്ചു.

താരപ്പകിട്ടാർന്ന അവാർഡ് നിശയെന്നു തോന്നിക്കുന്ന ഈ നവരാത്രി സംഗമം, ബോളിവുഡും സൗത്ത് ഇന്ത്യൻ സിനിമാ രംഗവും ഒരുമിച്ചുള്ള കൂട്ടായ്മയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *