കെ സുരേന്ദ്രനെ കോഴക്കേസിൽ ഊരിയത് സിപിഎം ബിജെപി ധാരണയുടെ തെളിവ്; വിഡി സതീശൻ

സർക്കാർ സുരേന്ദ്രനെതിരെ കോടതിയിൽ തെളിവുകൾ നിരത്തി വാദമുയർത്താൻ വിമുഖത കാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

v d satheeshan

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയുള്ള കോഴ കേസിലും രക്ഷിച്ചത് ഇടതുപക്ഷ സർക്കാരെന്ന് പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കോഴ കേസിലെ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. കുഴൽപ്പണക്കേസിലും സുരേന്ദ്രനെ ഊരി വിട്ടിത് സർക്കാർ തന്നെ ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപണം ഉന്നയിച്ചു. സർക്കാർ സുരേന്ദ്രനെതിരെ കോടതിയിൽ തെളിവുകൾ നിരത്തി വാദമുയർത്താൻ വിമുഖത കാണിച്ചെന്നും ഇങ്ങനെയാണ് സുരേന്ദ്രനെ രക്ഷിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നത് മുഖ്യമന്ത്രിയിലൂടെയാണെന്നും സതീശൻ തുറന്നടിച്ചു. മുഖ്യൻ പറയാത്ത കാര്യമാണ് പത്രത്തിൽ വന്നതെങ്കിൽ അത് നൽകിയ പിആർ ഏജൻസിക്ക് എതിരെ നടപടി എടുക്കാൻ കഴിയാത്തത് എന്താണെന്നും സതീശൻ ചോദിച്ചു.

തെരഞ്ഞെടുപ്പ് കോഴ കേസിൽ സുരേന്ദ്രനെതിരെ ആവശ്യമായ വാദങ്ങൾ ഉയർത്താൻ തയ്യാറാകാത്തതാണ് കേസ് തള്ളാൻ കാരണമെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎം ബിജെപി ബാന്ധവത്തിൻ്റെ ഏറ്റവും അവസാനത്തെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കുഴൽപ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടില്ലേയെന്നും സതീശൻ ചോദ്യമുയർത്തി.

ബിജെപിയും സിപിഎമ്മും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണെന്നും എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

സംഘപരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയിലൂടെയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 13-ന് മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തിൻ്റെ വിവരങ്ങള്‍ പിആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ ലോബിയാണെന്ന് പറയുകയും ചെയ്തു. ഇതിനു പിന്നാലെ 21-ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ 5 വര്‍ഷത്തെ കള്ളക്കടത്തിൻ്റെ വിവരങ്ങള്‍ക്കു പകരം മൂന്നു വര്‍ഷത്തെ കണക്കുകളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 29-ന് പിആര്‍ ഏജന്‍സി വഴിയുള്ള ഹിന്ദു ദിനപത്രത്തിൻ്റെ ഇൻ്റര്‍വ്യൂവിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ നരേറ്റീവിൻ്റെ ഭാഗമായുള്ള ഈ മൂന്നു ഡ്രാഫ്റ്റുകളും ഒരേ സ്ഥലത്താണ് തയാറാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു. ഇത്രയൊക്കെ ആരോപണവും തെളിവുകളും പുറത്തുവന്നിട്ടും മുഖ്യൻ മറുപടി ഇല്ലാതെ കുഴങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

എം വി ഗോവിന്ദന്‍ പറയുന്ന പോലെ പിആര്‍ ഏജന്‍സി ഇല്ലെങ്കില്‍ പിന്നെന്തിനാണ് പിആര്‍ ഏജന്‍സി വഴിയാണ് അഭിമുഖത്തിന് മുഖ്യമന്ത്രി സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വിശദീകരണ കുറിപ്പ് കൊടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടേയെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിആര്‍ ഏജന്‍സി മലപ്പുറത്തിന് എതിരായ പരാമര്‍ശം എഴുതിക്കൊടുത്തത്. അതേ ഏജന്‍സിയാണ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് സ്വര്‍ണക്കടത്തിൻ്റെ വിവരങ്ങള്‍ എത്തിച്ചു നല്‍കിയതും. സംഘപരിവാര്‍ വര്‍ഷങ്ങളായി കേരളത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണിതെന്നും സതീശൻ ഓർമിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments