കൊളംബോ: സമുദ്രാതിര്‍ത്തി ലംഘനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത 50 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ചു. വെള്ളിയാഴ്ച്ചയാണ് ഇവരെ വിട്ടയച്ചത്. ഇന്ത്യന്‍ -ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളിക ളെ ഇടയ്ക്ക് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്യുന്നത് പതിവാണ്.മയിലാടുതുറൈ, പുതുക്കോട്ട, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള 50 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ന് വിട്ടയച്ചത്. ഈ ആഴ്ച അവസാനം ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് അവര്‍ തിരിച്ചെത്തും. മോചിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ചില ഫോട്ടോകള്‍ സഹിതം കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൊളംബോ സന്ദര്‍ശിക്കുന്നതിനി ടെയാണ് ഈ സഹായം ഇന്ത്യക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പ്രധാന തര്‍ക്കവിഷയമാണ്, പാക്ക് കടലിടുക്കില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങളില്‍ അവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു.
തമിഴ്നാടിനെ ശ്രീലങ്കയില്‍ നിന്ന് വേര്‍തിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്.കഴിഞ്ഞ മാസം ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായ ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. അതുപോലെ, ഓഗസ്റ്റില്‍ 30 മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.