എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മനസ്സു നിറഞ്ഞു ചിരിക്കാൻ വർഷത്തിൽ ഒരു ദിവസം ആശയമാണ് ഈ ദിവസം വഴി മുന്നോട്ട് വയ്ക്കുന്നത്. ജീവിതത്തിൽ പുതുമയുടെ പോസിറ്റീവ് ചിന്തകൾ കണ്ടെത്താനും ആസ്വദിക്കാനും പ്രത്യാശയോടെ മുന്നോട്ട് പോകാനും ഈ ദിവസം ആചരിക്കുക വഴി സാധ്യമാക്കാനാകും.
ലോക പുഞ്ചിരി ദിനം ആചരിക്കുക വഴി മനുഷ്യർക്കിടയിൽ പുഞ്ചിരി പരത്താനും, ബന്ധങ്ങളും ഊഷ്മളമാക്കാനും സന്തോഷത്തിൻ്റെ ഉണർവ്വുകൾ സൃഷ്ടിക്കാനും സാധിക്കും. വ്യക്തികളെയും സംഘടനകളെയും നന്മ ചെയ്യാനും ലളിതമായ പുഞ്ചിരിയിലൂടെ ലോകത്തിൻറ്റെ പരിവർത്തന ശക്തിയായി പ്രവർത്തിപ്പിക്കാനും ഈ ദിനം സഹായിക്കും.
ഇനി കുറച്ച് പുഞ്ചിരി ദിന ചരിത്രം നോക്കാം
ഹാർവി ബോൾ എന്ന അമേരിക്കൻ കലാകാരനാണ് 1963-ൽ പുഞ്ചിരിക്കുന്ന മുഖ ചിഹ്നം സൃഷ്ടിച്ചത്. ഇതായിരുന്നു പുഞ്ചിരി ദിനമെന്ന ആശയം ഉടലെടുക്കാൻ കാരണം. അമിതമായ വാണിജ്യവൽക്കരണം കാരണം, ചിഹ്നത്തിൻ്റെ യഥാർത്ഥ അർത്ഥം തന്നെ നഷ്ടമാകുന്നെന്ന് അദ്ദേഹത്തിന് തോന്നുകയും പിന്നീട് നന്മയുടെയും കരുണയുടെയും പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബോൾ ലോക പുഞ്ചിരി ദിനം എന്ന ആശയം അവതരിപ്പിക്കുകയും ചെയ്തു.
1999 മുതൽ ഒക്ടോബർ ആദ്യ വെള്ളിയാഴ്ച ലോക പുഞ്ചിരി ദിനമായി ആഘോഷിച്ചുവരുന്നു. 2001-ൽ അദ്ദേഹം അന്തരിച്ചു, അദ്ദേഹത്തിൻ്റെ പാരമ്പര്യം ഹാർവി ബോൾ വേൾഡ് സ്മൈൽ ഫൗണ്ടേഷനിലൂടെയാണ് ജീവിക്കുന്നത്.
ഹാർവി ബോളിൻ്റെ ലളിതമായ സ്‌മൈലി ഡിസൈൻ, സംസ്‌കാരങ്ങളെ മറികടന്ന് ലോകത്തിലെ സന്തോഷത്തിൻ്റെ പ്രതീകമായി മാറി. ആഗോള പോസിറ്റീവിറ്റിക്ക് ബോൾ നൽകിയ സംഭാവനകളെ സ്മരിക്കുന്നതോടൊപ്പം ലോകമെമ്പാടുമുള്ള ദയാപ്രവൃത്തികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ദിനം പ്രചോദനം നൽകുന്നു.