സാംസ്കാരിക വകുപ്പ് ഡയറക്ടറായി കെ എ എസ് കാരനെ നിയമിക്കാൻ നീക്കം. മുൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ മായ ഐ എഫ് എസ് ആയിരുന്നു. ഐ എ എസ്, ഐ എഫ് എസ് കാർ ഇരുന്ന കസേരയിലാണ് അണ്ടർ സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥനെ നിയമിക്കാൻ നീക്കം നടക്കുന്നത്. അഡീഷണൽ സെക്രട്ടറിമാർ മുൻ കാലങ്ങളിൽ ഡയറക്ടർ കസേരയിൽ ഇരുന്നിട്ടുണ്ട്.
സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് കാരനാണ്. അതിൻ്റെ മുകളിലാണ് റാങ്ക് കുറവുള്ള അണ്ടർ സെക്രട്ടറി (കെ എ എസ്) യെ നിയമിക്കുന്നത്. കേട്ട് കേൾവിയില്ലാത്ത കാര്യം. സാംസ്കാരിക വകുപ്പിൽ പിൻവാതിൽ നിയമനക്കാരായ സഖാക്കളെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഐ എ എസുകാർ തലപ്പത്ത് വന്നാൽ ഇതിന് തടസം നിൽക്കും. അതുകൊണ്ടാണ് വളരെ ജൂനിയറായ കെ എ എസ് കാരനെ നിയമിക്കുന്നത്.
സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഉദ്യോഗസ്ഥന് കെ എ എസ് ലഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കം കൈകാര്യം ചെയ്തിരുന്ന സാംസ്കാരിക വകുപ്പിലെ അണ്ടർ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം. അക്കാലത്താണ് ഇദ്ദേഹം സജി ചെറിയാൻ്റെ വിശ്വസ്ത സംഘത്തിൽ ഇടം പിടിച്ചത്.ഡയറക്ടർ കസേരയിൽ കെ എ എസുകാരനെ നിയമിക്കാനുള്ള സജി ചെറിയാൻ്റെ നീക്കത്തിൽ കടുത്ത അസംതൃപ്തിയിലാണ് ഐ എ എസ് ഉദ്യോഗസ്ഥർ.