ചില്ലറക്കാരനല്ലിവൻ…. അർബുദത്തെ തടയാനുള്ള മാർഗങ്ങൾ ഇവ

ഭക്ഷണക്രമത്തിൽ ലളിതമായ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ അർബുദ സാധ്യത ഒഴിവാക്കാം.

cancer

ഇന്ത്യയിൽ 20% വരുന്ന അർബുദങ്ങളിൽ ഭക്ഷണത്തിന് ഉള്ള പങ്ക് എടുത്ത് പറയണ്ട ഒന്നാണ്. നമ്മുടെ നാട്ടിൽ സാധാരണമായിട്ടുള്ള ചില അർബുദങ്ങൾ ഉണ്ടാകുന്നതിൽ ജീവിതശൈലീഘടകങ്ങളായ ഭക്ഷണം, മദ്യം, പുകവലി, വ്യായാമമില്ലായ്മ എന്നിവ പ്രധാന പങ്ക് വഹിക്കുന്നുവെന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. അർബുദതങ്ങളിൽ 10-15 ശതമാനത്തിനും ഭക്ഷണമാണ് കാരണമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. എന്നാൽ പലതരം സങ്കീർണമായ ഭക്ഷണങ്ങളും പോഷകങ്ങളും ചേർന്നതാണല്ലൊ നമ്മുടെ ഭക്ഷണക്രമം. അതുകൊണ്ട് ഭക്ഷണവും അർബുദവും തമ്മിലുള്ള ബന്ധം അസാന്നിഗ്ധാമയി തെളിക്കുക പ്രയാസകരമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഈ അടുത്തായി വന്നിട്ടുള്ള ഭക്ഷണരീതിയിലെ ചില മാറ്റങ്ങൾ അന്നനാളം, കുടൽ, പാൻക്രിയാസ് തുടങ്ങി പല അവയവങ്ങളെയും ബാധിക്കുന്ന കാൻസർ നിരക്കു വർധിച്ചതായി കാണാം. നിലവിലുള്ള ഭക്ഷണക്രമത്തിൽ ലളിതമായ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ അർബുദ സാധ്യത ഒഴിവാക്കാം.

എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും നോക്കാം

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക പഴങ്ങളും പച്ചക്കറികളും പയറുകളും അണ്ടിപ്പരിപ്പുകളും തവിടു നീക്കാത്ത ധന്യങ്ങളും ചേർന്നതാകണം ഡയറ്റ്. ദിവസവും കുറഞ്ഞത് 400ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഉരുളകിഴങ്ങ്, മധുരകിഴങ്ങ്, കസാവ തുടങ്ങിയുള്ള അന്നജ പ്രധനമായ കിഴങ്ങുവർഗങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും ഉൾപ്പെടില്ല എന്നു മറക്കരുത്.

കരോട്ടിനോയിഡ്സ്, ഫോളിക് ആസിഡ്, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, വിറ്റാമിൻ സി, ഫ്ളവനോയിഡ്സ്, പലതരം ഫൈറ്റോകെമിക്കലുകൾ എന്നിങ്ങനെ ഒട്ടേറെ വ്യത്യസ്ത പോഷകങ്ങളുടെ കലവറയാണ് പഴങ്ങളും പച്ചക്കറികളും. ഇവ ധാരാളം കഴിക്കുന്നത് അന്നനാളം, സ്തനം, ശ്വാസകോശം, ഗർഭപാത്രം, ആമാശയം എന്നിവിടങ്ങളിലെ അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രധാന ഭക്ഷണത്തോടെയൊപ്പമോ ഇട നേരത്തോ ആയി പലതരം പച്ചക്കറികളും പഴങ്ങളും നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഓരോ സീസണിലും സുലഭമായിട്ടുള്ള പഴങ്ങളും പച്ചക്കറികളും കാൻസർ ഉണ്ടാകാൻ കാരണമാകുന്ന രാസപദാർത്ഥങ്ങളെ തടയുന്നു. ഡിഎൻഎ നാശത്തിനിടയാക്കുന്ന ദോഷകാരികളായ രാസപദാർഥങ്ങളെ തുടച്ചുനീക്കുന്നു. ഒപ്പം ഡിഎൻഎ പുനർ നിർമാണത്തിനും സഹായിക്കുന്നു.

സോയ ഉൾപ്പെടുത്താം

സോയയിൽ, അർബുദമുഴകളുടെ വളർച്ച തടയുന്ന ഐസോഫ്ലവോണുകൾ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ പതിവായി സോയ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറവാണ്. സോയയുടെ ഈ സംരക്ഷണം പ്രധാനമായും കാണുന്നതു പാശ്ചാത്യകാരിലല്ല ഏഷ്യകരിലാണ്. സ്തനവികസനത്തിന്റെ ആദ്യ ഘട്ടത്തിലാണ് സോയയുടെ ഈ പ്രവർത്തനം കൂടുതൽ പ്രയോജനകരമായുള്ളത്. അതുകൊണ്ട് കുട്ടികാലത്തോ കൗമാരത്തിലോ തുടങ്ങി സോയ ശീലമാക്കുന്നതാകും കൂടുതൽ ഗുണകരം.

കൂടുതൽ വേണം നാരുകൾ

നാരുകൾ ഉള്ള ഭക്ഷണം ധാരാളം കഴിക്കുന്നവരിൽ സ്തനാർബുദത്തിന് വൻകുടൽ ക്യാൻസറിനുമുള്ള സാധ്യത കുറയുമെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മലം മുറുകിപ്പോകുന്നത് തടഞ്ഞ് മലവിസർജനം തടസ്സമില്ലാതെ നടക്കാൻ നാരുകൾ സഹായിക്കുന്നു. മലം കെട്ടിക്കിടക്കാതെ പുറത്തു പോകുന്നത് കാരണം അതിലെ ദോഷകാരികളായ ബാക്ടീരിയകൾ കുടലുമായി സമ്പർക്കത്തിൽ വരുന്ന സമയം കുറയ്ക്കുന്നു. മാത്രമല്ല കുടലിനു ഗുണകരമായ രാസഘടകങ്ങൾ ഉത്പാദിപ്പിക്കാൻ നാരുകൾ കുടൽസൗഹൃദ ബാക്ടീരിയകളെ സഹായിക്കുന്നു ഇതെല്ലാം അർബുദ സാധ്യത കുറയ്ക്കുന്നു.

ചുവന്ന മാംസവും സംസ്കരിച്ച് മാംസ വിഭവങ്ങളും വേണ്ട

ചുവന്ന മാംസവും സംസ്കരിച്ച ടിന്നിലടച്ചതുമായ മാംസ വിഭവങ്ങളും കുട്ടിക്കാലം മുതലേ ശീലമാക്കുന്നത് സ്തനം, വൻകുടൽ ആമാശയം പാൻക്രിയാസ് അർബുദങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും ഒട്ടേറെ പഠനങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബേക്കൻ, സലാമി, സോസേജ്, ഹോട്ട് ഡോഗ്, ഹാം എന്നിവയൊക്കെ സംസ്കരിച്ച മാംസ വിഭാഗങ്ങൾക്ക് ഉദാഹരണമാണ്. ചുവന്ന മാംസം പലതരത്തിൽ അർബുദ സാധ്യത വർദ്ധിപ്പിക്കാം. ഒന്ന്, ഇതിൽ നാരുകളില്ല. തന്മൂലം ക്യാൻസർ ഉണ്ടാകുന്ന പദാർത്ഥങ്ങൾ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടാൻ വൈകി, ദഹന പദത്തിൽ തങ്ങിനിന്ന് അർബുദം ഉണ്ടാകാം. രണ്ട്, ഇതിലെ ധാരാളമുള്ള പൂരിത കൊഴുപ്പിന് ഉയർന്ന ചൂടിൽ രാസമാറ്റം സംഭവിച്ച് അർബുദത്തിന് കാരണമാകാം. മൂന്ന്, സംസ്കരിക്കുന്ന മാംസം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി രാസപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടാകും. ഇവ അർബുദസാധ്യത വർദ്ധിപ്പിക്കാം മാംസം കേടുകൂടാതിരിക്കാൻ ചേർക്കുന്ന നൈട്രേറ്റ്സ് ഉദാഹരണം.
ഗ്രില്ലിങ്ങും ബാർബിക്യുവും പോലെയുള്ള ഉയർന്ന ചൂടിലുള്ള പാചകവും ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കാം. ഹീം അയൺ എന്നൊരു വർണകം ചുവന്ന മാംസത്തിൽ ഉണ്ടാകും ഇതും ഉയർന്ന ചൂടിൽ ക്യാൻസർ ഉണ്ടാക്കുന്ന പദാർത്ഥമായി മാറ്റപ്പെടാം. ഉപ്പിൽ ഉണക്കി സംരക്ഷിക്കുന്ന മാംസങ്ങൾ പിന്നീട് ഉയർന്ന ചൂടിൽ ഭാഗപ്പെടുത്തുമ്പോൾ നൈട്രോസ്മീന്‍ എന്ന ക്യാൻസർ പ്രേരക പദാർത്ഥങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ കോഴിയിറച്ചി പോലെയുള്ള വെളുത്ത മാംസം അർബുദ സാധ്യത വർധിപ്പിക്കാറില്ല. എണ്ണമയമുള്ള മീനിൽ ഒമേഗ 3 കൊഴുപ്പുണ്ട്. സാൽമൺ, മത്തി, അയല പോലുള്ള മത്സ്യം ദിവസവും കുറഞ്ഞത് 300 ഗ്രാം എങ്കിലും കഴിക്കുന്നത് നല്ലതാണ്.

മദ്യം ഒഴിവാക്കാം

എത്ര അളവ് കുടിക്കുന്നു എന്നതും എത്രകാലമായി മദ്യപിക്കുന്നു എന്നതുമൊക്കെ അർബുദ സാധ്യതയെ സ്വാധീനിക്കാം. പ്രധാനമായും സ്തനം, വൻകുടൽ, കരൾ, വൃക്ക, ആമാശയം എന്നിവിടങ്ങളിലെ അർബുദം വരാനുള്ള സാധ്യത അമിത മദ്യപാനം വഴി 12 ശതമാനത്തോളം വർധിക്കുന്നു. ചെറുപ്പം മുതലേ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നത് അർബുദം തടയാൻ സഹായകമാണ്. നാരുകളും സീസണൽ ആയ പഴങ്ങളും പച്ചക്കറികളും ധാരാളമുള്ള മാംസ വിഭാഗങ്ങൾ, കുറഞ്ഞ റെഡിമെയ്ഡ്, അല്ലാതെ ഫ്രഷായി നാടൻ രീതിയിൽ പാകപ്പെടുത്തുന്ന നമ്മുടെ സാമ്പ്രദായിക ഭക്ഷണരീതി തന്നെയാണ് അർബുദം തടയാൻ സഹായകം കൃത്രിമ നിറങ്ങളും അമിതമായ രുചിവർദ്ധക വസ്തുക്കളും കൂടി ഒഴിവാക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments