
തിരുവനന്തപുരം: പുതിയ ഉൽപന്നങ്ങളുമായി മിൽമ എത്തുന്നു. ടെൻഡർ കോക്കനട്ട് വാട്ടർ, കാഷ്യു വീറ്റ പൗഡർ എന്നിവയുടെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ഷീരവികസനമൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് രാവിലെ 11 മണിക്ക് നടത്തും.
ഇളനീരിനെ കേരളത്തിന് അകത്തും പുറത്തും മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ടെണ്ടർ കോക്കനട്ട് വാട്ടർ എന്ന പദ്ധതി എത്തുന്നത്. ടെൻഡർ കോക്കനട്ട് വാട്ടർ ഒൻപത് മാസം വരെയും കേടുകൂടാതെ ഇരിക്കുമെന്നും മനുഷ്യകരസ്പർശം ഏൽക്കാതെ ചെയ്യുന്നതിലാണ് ഇത്ര നാൾ ഇരിക്കുന്നത്. 200 മില്ലിയുടെ ഒരു കുപ്പിക്ക് 40 രൂപയാണ്. ഇളനീരിന്റെ പോഷകഘടകങ്ങൾ നഷ്ടപ്പെടാതെയാണ് കുപ്പികളിലേക്ക് ആക്കുന്നത്.
കാഷ്യു വീറ്റ പൗഡർ അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമിട്ടാണ് എത്തുന്നത്. കശുവണ്ടിയിൽ നിന്നും അവതരിപ്പിക്കുന്ന കാഷ്യു വിറ്റ പൗഡർ സെൻട്രൽ ഫുഡ് ടെക്നോളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ വികസിപ്പിച്ച ഉല്പന്നമാണ്. പാലിൽ ചേർത്ത് കുടിക്കാവുന്ന ഹെൽത്ത് ഡ്രിങ്കായിയാണ് ഇത് എത്തുന്നത്. ആറ് മാസം വരെയും ഇത് കേടുകൂടാതെ നിൽക്കും. മറ്റു മൂന്ന് ഫ്ളേവറുകളിലായി ചോക്ലേറ്റ്, വാനില, പിസ്താ എന്നിവയുടെ 250 ഗ്രാം പാക്കറ്റുകൾ ലഭ്യമാണ്.