പ്രേമലുവിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഒന്നടങ്കം മനം കവർന്ന താരമാണ് മമിത ബൈജു. അഭിനയത്തിൽ മാത്രമല്ല ഫാഷനിലും ഒട്ടും പിന്നിലല്ല എന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് താരം. ഐഫ അവാർഡിൽ തിളങ്ങിയ മമിത ബൈജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ജോബിന വിൻസന്റ് സ്റ്റൈൽ ചെയ്ത വസ്ത്രത്തിൽ ഗ്ലാമറസ്സായാണ് നടിയെ കാണാൻ കഴിയുക.
തുന്നൽ എന്ന ഡിസൈനർ ബോട്ടിക്കിൻ്റെ പ്രീപ്ലീറ്റഡ് ആയിട്ടുള്ള സാരിയാണ് മമിത അവർഡ് നൈറ്റിനായി തിരഞ്ഞെടുത്ത ഔട്ട്ഫിറ്റ്. നൈറ്റ് പാർട്ടികളിൽ തിളങ്ങി നിൽക്കാൻ സാധിക്കുന്ന ഹെവി ഫ്ലോറൽ വർക്കുകളുള്ള സ്ലീവ്ലെസ് ഹൈനെക്ക് ബ്ലൗസാണ് അതിനൊപ്പം മമിതാ ധരിച്ചിരിക്കുന്നത്. അതേസമയം, മലയാളത്തിൽ പ്രേമലുവിലാണ് നടി അവസാനമായി അഭിനയിച്ചത്. വിജയ് നായകനാകുന്ന ദളപതി 69 എന്ന പ്രൊജക്ടിലും പ്രധാന വേഷത്തിൽ മമിത എത്തുന്നുണ്ട്.