മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിലേയ്ക്ക് കടക്കുന്നത്. ‘ജയ് മഹേന്ദ്രൻ’ എന്ന സീരീസിന്റെ പ്രമോഷൻ അഭിമുഖത്തിൽ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം അച്ഛന്റെ മരണമായിരുന്നു എന്ന് സൈജു തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമകളുടെ പരാജയം ഒരിക്കലും തന്റെ സിനിമാജീവിതത്തിൽ ട്രാജഡിയായിട്ടില്ലെന്നും, അച്ഛന്റെ അപകട മരണമാണ് തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു ക്ഷീണം നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.
‘അച്ഛന്റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ദിവസങ്ങളോളം വീട്ടിലെ ടെറസിൽ നിന്ന് അച്ഛന്റെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്തേക്ക് നോക്കിനിൽകുമായിരുന്നു,’ എന്നായിരുന്നു സൈജുവിന്റെ വാക്കുകൾ. ഇതിൽ നിന്ന് തിരിച്ചു വരാൻ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും, , സിനിമയിലെ പ്രവർത്തനം ആ സമയത്ത് ആത്മാർത്ഥതയോടെ തുടരാൻ പ്രേരണ കുറവായിരുന്നു എന്നും സൈജു കൂട്ടിച്ചേർത്തു.
ഭരതനാട്യം എന്ന ചിത്രത്തിന്റെ തിയറ്റർ പരാജയവും സൈജുവിന് ആഴത്തിലുള്ള വിഷമം നൽകിയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ അദ്ദേഹം നടൻ സായ് കുമാറിനൊപ്പം കൃഷ്ണദാസിന്റെ വേഷം കൈകാര്യം ചെയ്തിരുന്നു. ‘തിയറ്ററിൽ സിനിമ പരാജയപ്പെട്ടപ്പോൾ ഞാൻ വളരെ വിഷമിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം മികച്ച പ്രതികരണം നേടി, അതിന് നന്ദി,’ എന്നാണ് സൈജു പറയുന്നത്.
ഭരതനാട്യം ഒരു പക്കാ ഫാമിലി-കോമഡി എന്റർടെയ്ൻമെന്റ് ചിത്രമായിരുന്നുവെന്നും, പ്രേക്ഷകർ ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമയെ വാനോളം പുകഴ്ത്തിയതായും, അത് വലിയ ആശ്വാസം നൽകിയതായും സൈജു കൂട്ടിച്ചേർത്തു.