വയനാട് ദുരന്തം; ധനസഹായം നൽകുന്നതിൽ കേന്ദ്രം നയം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലിന് ഹൈക്കോടതി ഡി​വി​ഷ​ൻ ബെ​ഞ്ച് ഇത് സംബന്ധിച്ച് നി​ർ​ദേശം നൽകി.

High Court On Wayand

കൊ​ച്ചി: വ​യ​നാട്ടിലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കേ​ര​ള​ത്തി​ന് ധനസ​ഹാ​യം ന​ൽ​കു​ന്നത് സംബന്ധിച്ച് കേ​ന്ദ്രം നിലപാട് വ്യക്താക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മൂ​ന്നാ​ഴ്ച​യ്ക്ക​കം വ്യക്തമായ മ​റു​പ​ടി നൽകണമെന്ന് കോടതി നിർദേശം നൽകി. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലിന് ഹൈക്കോടതി ഡി​വി​ഷ​ൻ ബെ​ഞ്ച് ഇത് സംബന്ധിച്ച് നി​ർ​ദേശം നൽകി.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും കേരളത്തിന് ധനസഹായം നൽകുന്നതിൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള ഗ്രാൻറ്റ്‌ സം​സ്ഥാ​ന​ത്തി​ന് ഇതുവരെ ലഭിച്ചില്ലെന്ന് അ​മി​ക്ക​സ് ക്യൂ​റി​ റിപ്പോർട്ട് കോടതിക്ക് കൈമാറിയിരുന്നു.

ഇതിനെ തുടർന്നാണ് കേ​ര​ള​ത്തി​ന് ധനസ​ഹാ​യം ന​ൽ​കു​ന്ന​ കാര്യത്തിൽ നി​ല​പാ​ട് വ്യക്തമാക്കണമെന്ന് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ സർക്കാരിനോട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments