ഗൂഗിളിൻ്റെ എ ഐ റ്റൂളായ ജെമിനി പുത്തൻ അപ്ഡേറ്റിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വിവാദ ഭാഷകൾ സംസാരിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടുന്ന ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ജെമിനിയുടെ അപ്‌ഡേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ജെമിനിയുടെ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഫീച്ചർ ജെമിനി ലൈവ് ആണ്. ശബ്ദനിർദേശങ്ങൾ നല്കുന്നതനുസരിച്ച് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന എ ഐ ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന 2024 ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിയിൽ വച്ചായിരുന്നു ജെമിനി ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തിയിട്ടുള്ള പുത്തൻ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഒൻമ്പത് ഭാഷകൾ ഉപയോഗിക്കാനുള്ള ശേഷി ജെമിനക്ക് ഉണ്ടാകും ഒൻമ്പത് ഭാഷകൾ ഉപയോഗിക്കാനുള്ള ശേഷി ജെമിനക്ക് ഉണ്ടാകും. പുതിയ ഒൻമ്പത് ഭാഷകൾ കൂടി ഉപയോഗിക്കാനുള്ള അപ്‌ഡേഷൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,ബംഗാളി,ഗുജറാത്തി, മറാത്തി, ഉറുദു,ഹിന്ദി, എന്നിങ്ങനെ ഒൻപതു ഭാഷകളും ജെമിനിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമാൻഡ് നൽകുന്നതനുസരിച്ച് അതെ ഭാഷയിൽ തന്നെ മറുപടിയും നൽകുന്ന രീതിയിലാണ് അപ്ഡേഷൻ ഒരുക്കിയിരിക്കുന്നത്. അഡ്വാൻസ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ആദ്യം സേവനം ലഭ്യമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ് ഐ ഓ എസ് ഉപഭോക്താക്കൾക്ക് സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. പത്തു വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലായി ഈ സേവനം ലഭ്യമാണ്.
പുതിയ ഫീച്ചർ എത്തുന്നതോടെ മാതൃഭാഷയിൽ തന്നെ ഉപഭോക്താക്കൾക്ക് എ ഐയുമായി സംവദിക്കാൻ സാധിക്കും. പുതിയതായി ചേർത്തിരിക്കുന്ന ഇന്ത്യൻ ഭാഷകൾ ഉടനെ ജെമിനിയിൽ ലഭ്യമാകില്ലെന്നാണ് പ്രാധമിക വിവരം. ഗൂഗിൾന്റെ വിലയിരുത്തൽ അനുസരിച്ച് ഭൂരിപാകം ഉപഭോക്താക്കൾക്കും വോയിസ് ഫീച്ചർ ഉപയോഗിക്കുന്നവരാണ്. ഇതിൽ അതിൽ അധ്യാപകർ, സംരംഭകർ, കലാകാരന്മാർ എന്നിവർ ഉൾപ്പെടുന്നു.