ന്യൂഡൽഹി: എക്സിൽ 20 കോടി ഫോളോവേഴ്സുമായി റെക്കോർഡ് പിടിച്ചടക്കി എലോൺ മസ്‌ക്. 2022ലാണ് 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ സ്വന്തമാക്കി എക്സ് എന്ന് പുനർനാമകരണം ചെയ്ത് തൻ്റെ ജൈത്ര യാത്ര ആരംഭിക്കുന്നത്. സ്ഥാപനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ആളെന്ന റെക്കോഡ് നേടിയിിക്കുകയാണ് എലോൺ മസ്ക്. മസ്കിനു വെല്ലുവിളിയായിട്ടുണ്ടായിരുന്നത് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും വെല്ലുവിളിയായി ഉണ്ടായിരുന്നു. ഇപ്പോൾ ഒക്ടോബർ മൂന്നിലെ കണക്ക് പ്രകാരം ഒബാമക്ക് 131.9 മില്യണും ക്രിസ്റ്റ്യാനോക്ക് 113.2 മില്യൺ ഫോളോവേഴ്സുമാണുള്ളത്. 110.3 മില്യൺ ഫോളോവേഴ്സുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ആണ് നാലാംസ്ഥാനത്ത്. ഗായിക റിഹാന 108.4 മില്യൺ ഫോളോവേഴ്സുമായി അഞ്ചാംസ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 102.4 മില്യൺ ഫോളോവേഴ്സുണ്ട്. തന്നെക്കാൾ ആരാധകരുള്ള കലാ കായിക പ്രതിഭകൾ ഉള്ളപ്പോളാണ് എല്ലാവരെയും പിൻതള്ളി മസ്‌ക് റെക്കോർഡ് നേടുന്നത്.
ലോകത്തെമ്പാടും നിരവധി ആളുകൾ ഉപയോഗിച്ച് വരുന്ന സാമൂഹ്യ മാധ്യമമാണ് എക്സ്. എല്ലാ ദിവസവും താൻ എക്സ് സജീവമായി ഉപയോഗിച്ചുവരുന്നെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മസ്കിന്റെ ഫോളോവേഴ്സ് ആയി കാണുന്നത് വ്യാജമായി നിർമ്മിച്ചെടുത്തതാണെന്നും പ്രചരണവും ഉണ്ടായിരുന്നു. സജീവമല്ലാത്ത ലക്ഷക്കണക്കിന് അക്കൗണ്ടകളെ തന്റെ ഫോളോവേഴ്സ് ആയി കാണുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മസ്‌ക് 200 മില്യൺ ഫോളോവേഴ്സുമായി റെക്കോർഡ് നേടുന്നതും ശ്രദ്ധേയമാണ്.
യു എസിൽ എക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം നിരവധിയാണെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് സിനിമ ടെലിവിഷൻ പരിപാടികൾ എന്നിവ പോസ്റ്റ് ചെയ്യാനും ഓൺലൈൻ പേയ്മെന്റ് വരെ ചെയ്യാൻ സാധിക്കുന്ന ഒരു സമ്പൂർണ്ണ സാമൂഹ്യ മാധ്യമമാണ് ലക്ഷ്യമെന്നും മസ്‌ക് എന്നും കൂട്ടിച്ചേർത്തു.