തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലെ നിയമനം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗാർത്ഥികൾ. ജീവനക്കാരുടെ കുറവുള്ളതിനാൽ ലബോറട്ടറികളിലെ പരിശോധനകൾ കുറഞ്ഞിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പരാതികൾ ഉയരുന്നു.
9 ഒഴിവുകൾ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉണ്ടായിട്ടും ബോർഡിലെ ഉദ്യോഗസ്ഥർ പൂഴ്ത്തി വച്ചിരിക്കുകയാണ്. പിഎസ്.സിക്ക് നേരിട്ടുള്ള നിയമനത്തിന് റിപ്പോർട്ട് ചെയ്ത് ഒഴിവുകൾ ബൈ ട്രാൻസ്ഫർ നിയമനം സാധിക്കില്ലെന്ന് ബോർഡ് സ്പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ട് .
ചട്ടവിരുദ്ധമായി നീക്കം നടക്കുന്നതായി ആക്ഷേപം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നുവെന്നും അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം.
മലിനീകരണ നിയന്ത്രണ ബോർഡിൽ നൂറിലധികം വരുന്ന തസ്തികകൾ ആവശ്യമുണ്ടെന്നും 2013 ഐ.ഐ.ജി നടത്തിയ പഠനത്തിൽ പറയുന്നു. 45 തസ്തികളിൽ മാത്രമാണ് ബോർഡ് അനുവദിച്ചിരിക്കുന്നത്. 68 അസിസ്റ്റന്റ് എൻജിനിയർ തസ്തികകൾ ആവിശ്യമാണെന്ന് ഐ.എം.ജി ശുപാർശ നൽകിയപ്പോൾ 51 എണ്ണം ബോർഡ് സൃഷ്ടിച്ചു. 72 ജെ.എസ്.എ തസ്തികകൾ വേണമെന്ന ശുപാർശയിൽ 8 എണ്ണം മാത്രാണ് സൃഷ്ടിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.